എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയായി മാറി… സീരിയസ് ആയി പോയാല്‍ അപ്പോള്‍ പ്രൊഡ്യൂസര്‍ കട്ട് പറയും.. ജയസൂര്യ

മലയാളത്തില്‍ ഒരു സപ്പോര്ട്ടിംഗ് ആര്‍ട്ടിസ്റ്റായി തുടങ്ങി നായക നടനായി വളര്‍ന്ന കലാകാരനാണ് ജയസൂര്യ. മിമിക്രിയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇന്ന് ഒന്നിനൊന്നു വ്യത്യസ്ഥമായ വേഷങ്ങളിലൂടെ മലയാളത്തിലെ മികച്ച നടനായി അദ്ദേഹം മറിക്കഴിഞ്ഞു. എന്നാല്‍ കോമഡിയുടെ ബാക്‍ഗ്രൌണ്ട് ഉള്ളതുകൊണ്ട് തന്നെ ആദ്യ കാലത്ത് താന്‍ പങ്കെടുത്തിരുന്ന അഭിമുഖങ്ങളില്‍ തനിക്ക് താനായി ഇരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാ അഭിമുഖങ്ങളിലൂം കോമഡി പറയാനാണ് പ്രൊഡ്യൂസര്‍മാര്‍ തന്നോട് ആവശ്യപ്പെടാറുള്ളത്. പലപ്പോഴും വെറുതെ  ചളി പറഞ്ഞ് വല്ലാതെ മടുത്തു പോയതായും ജയസൂര്യ പറയുന്നു

നേരത്തെയൊക്കെ അഭിമുഖങ്ങള്‍ക്ക് പോയി ഇരിക്കുമ്ബോള്‍ തന്നെ അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസര്‍ പറയുന്നത് ചേട്ടാ കോമഡി ഇന്‍ര്‍വ്യൂ ആണ്, അതുകൊണ്ട് തമാശയാണ്  ഇന്‍ര്‍വ്യൂവില്‍ വേണ്ടത്, എങ്കിലേ  റേറ്റിങ്ങ് ഉണ്ടാകൂ എന്നാണ്. അത്തരം ഇമേജില്‍ നമ്മള്‍ കുടുങ്ങി പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 

പലപ്പോഴും എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയായി മാറിയിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സീരിയസ് ആയി പോയാല്‍ അപ്പോള്‍ പ്രൊഡ്യൂസര്‍ കട്ട് പറയും, ചേട്ടാ ടോക്ക് സീരിയസായി പോകുന്നെന്ന മുന്നറിയിപ്പ് തരുമായിരുന്നു. 

അവര്‍ കരുതിയിരുന്നത് സീരിയസ് ആയി കഴിഞ്ഞാല്‍ ആളുകള്‍ അത് കാണില്ല എന്നാണ്. എന്നാല്‍ ആ കാലം ഇപ്പോള്‍ മാറി. അന്നും ഈ രീതിയില്‍ സംസാരിക്കാന്‍ റെഡി ആയിരുന്നു. പിന്നീട് കുറച്ച്‌ നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്റേതായ രീതിയില്‍ പറഞ്ഞോട്ടെ എന്ന് അങ്ങോട്ട് പറഞ്ഞുതുടങ്ങിയെന്ന് ജയസൂര്യ പറയുന്നു. 

എന്നാല്‍ ഇപ്പോള്‍ തന്നോട് ആരും അങ്ങനെ ഒന്നും പറയാറില്ല. അതുകൊണ്ട് വളരെ ആത്മാര്‍ത്ഥമായി കുറെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നുവെന്നു ജയസൂര്യ പറയുന്നു. 

Leave a Reply

Your email address will not be published.