സാധാരണയായി മലയാള സിനിമയില്‍ കാണുന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അല്ല ഈ ചിത്രത്തില്‍ ഉള്ളത്.: വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങി ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീം

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രത്തിന് പിന്നിലെ അണിയറ ശില്‍പ്പിയാണ് ജീത്തു ജോസഫ്. ജീത്തുവും മോഹന്‍ലാലും ഏറ്റവും വലിയ വിജയക്കൂട്ടുകെട്ടാണ്. ഇവരുടെ  കൂട്ടുകെട്ടിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. 

ഹോട്ട്‌സ്റ്റാറിലൂടെ  ഒടിടി റിലീസ് ആയിട്ടാണ് ഈ ചിത്രം പ്രേക്ഷകരിലെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ട്വല്‍ത്ത് മാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 

മലയാളത്തിന് വീണ്ടും ഒരു ഹിറ്റ് ചിത്രം കൂടി സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് മോഹന്‍ലാലും ജീത്തു ജോസഫും. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന റാം ആണ് ഇരുവരുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പല ഭാഗങ്ങളും ഏറെക്കുറെ ഷൂട്ട് ചെയ്തു കഴിഞ്ഞു. ഇനീ പൂര്‍ത്തീകരിക്കാനുള്ള ഭാഗം മുഴുവന്‍ വിദേശ രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.


ഈ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇതേക്കുറിച്ച് മനസ്സ് തുറന്നത്. 

റാം ഒരു ആക്ഷന്‍ സിനിമയായിരിക്കും. സാധാരണയായി മലയാള സിനിമയില്‍ കാണുന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അല്ല ഈ ചിത്രത്തില്‍ ഉള്ളത്.
ഇന്ത്യക്ക് പുറത്ത് നിന്നും നിരവധി സ്റ്റണ്ട് മാസ്റ്റേഴ്‌സിനെ അതിനായി കൊണ്ട് വരുന്നുണ്ട്. അത് ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ ചെയ്യാനാണ് താന്‍  ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറയുന്നു. 

റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ വിദേശത്തേക്ക് പോകനൊരുങ്ങുകയാണ് അദ്ദേഹം. ജൂലൈ പകുതി ആകുമ്ബോള്‍ ഷൂട്ട് തുടങ്ങാമെന്നാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് . ഈ വര്‍ഷം തന്നെ ഈ ചിത്രം റിലീസ് ചെയ്യാനകുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.