ജീവിതത്തില്‍ ആരെങ്കിലും മദ്യം വാങ്ങിയ ബില്‍ താന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് വേണ്ടിയായിരുന്നു… പക്ഷേ ഒരു ദിവസം പെട്ടന്നു അയാള്‍ തനിക്ക് ശത്രുവായി മാറിയെന്ന് മമ്മൂട്ടി…

പുറമെ തികഞ്ഞ ഗൌരവക്കാരനാണെന്ന് തോന്നുമെങ്കിലും മമ്മൂട്ടി എന്ന മനുഷ്യനെ അടുത്തറിഞ്ഞവര്‍ ഒരിയ്ക്കലും അദ്ദേഹത്തെകുറിച്ച് അങ്ങനെ പറയില്ല. തന്‍റെ സമകാലീനര്‍ ചിലരുടെ വേര്‍പാട് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് വളരെ വലിയ വില കല്‍പ്പിച്ചിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം.

അതുകൊണ്ട് തന്നെ മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള പല വേര്‍പാടുകളും ഉണ്ട്. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ എന്നിവരുടെ മരണം  മമ്മൂട്ടിയെ വലിയ രീതിയില്‍ തളര്‍ത്തിക്കളഞ്ഞു. എന്നാല്‍, ഒരാളുടെ മരണം മമ്മൂട്ടിയെ മാനസികമായി പോലും ഏറെ തളര്‍ത്തിയിരുന്നു. അദ്ദേഹത്തിന് അത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു. അനശ്വര നടന്‍ ആയ മുരളിയുടെ മരണം ആണ് അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞത്. 

മുരളിയുടെ അവസാന സമയം ഇരുവരും തമ്മില്‍ ചെറിയ പിണക്കമുണ്ടായിരുന്നു. എന്നാല്‍ എന്തിന് വേണ്ടി ആയിരുന്നു ആ പിണക്കമെന്ന് തനിക്കു അറിയില്ലായിരുന്നെന്ന് പിന്നീട് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. എത്ര അടുത്ത സുഹൃത്ത് ആണെങ്കില്‍പ്പോലും ആര്‍ക്കും മദ്യസേവ നടത്താത്ത വ്യക്തി ആയിരുന്നു മമ്മൂട്ടി. താന്‍ ജീവിതത്തില്‍, ആരെങ്കിലും മദ്യപിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിക്ക് വേണ്ടി ആയിരുന്നെന്നും മമ്മൂട്ടി പറയുകയുണ്ടായി. 

മുരളിയുമായി അത്രത്തോളം ആത്മബന്ധമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പെട്ടന്നു ഒരു ദിവസം മുരളിക്ക് താന്‍ ശത്രുവായി മാറി. പിന്നീട് പതിയെ തന്നില്‍ നിന്നും അകന്ന് പോയി. വലിയ നഷ്ടമായിരുന്നു അതെന്ന് മമ്മൂട്ടി പറയുന്നു. എന്തിന് വേണ്ടിയായിരുന്നു അന്ന് മുരളി തന്നോട് പിണങ്ങിയതെന്ന് അറിയില്ലന്നു മമ്മൂട്ടി പറയുന്നു. എന്തായിരുന്നു അത്തരം ഒരു വിരോധം തന്നോട് മുരളിക്ക് ഉണ്ടായതെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. താനും
മുരളിയും തമ്മില്‍ വല്ലാത്തൊരു ഒരു ഇമോഷണല്‍ ലോക്കുണ്ടായിരുന്നതായും ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.