ഒരിയ്ക്കലും അതൊരു ചീത്തയായിട്ടല്ല തോന്നിയത്. മമ്മൂട്ടി അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നു അനുസിത്താര…

മലയാളത്തില്‍ നിരവധി ആരാധകരുള്ള യുവ നടിമാരില്‍ ഒരാളാണ് അനു സിത്താര. ചുരുങ്ങിയ സമയം കൊണ്ടാണ് അവര്‍ മലയാളത്തിലെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. മറ്റ് നായിക നടിമാരെ അപേക്ഷിച്ച് വിവാഹത്തിന് ശേഷമാണ് അവര്‍ അഭിനയത്തില്‍ വളരെ സജീവമാകുന്നതും നായികയായി കൂടുതല്‍ പ്രശസ്തയാകുന്നതും. ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അനുവിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധിക ആയ അവര്‍ മമ്മൂട്ടിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്.

മമ്മൂക്കയെ ചെന്നൈയില്‍ ‘പേരന്‍പ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചാണ് താന്‍  ആദ്യമായി അദ്ദേഹത്തിനെ നേരില്‍ കാണുന്നതെന്ന് അനു പറയുന്നു.  പിന്നീട് മാമൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഉള്ള അവസരം ലഭിച്ചു. അപ്പോള്‍ ഉണ്ടായ സംഭവമാണ് അനു സിത്തരവിശദീകരിച്ചത്.   ഒരിക്കല്‍ ഒരു സീനിലുള്ള എല്ലാവരെയും വിളിച്ച്‌ പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. അത് കണ്ടപ്പോള്‍ വല്ലാത്ത അത്ഭുതമാണ് തോന്നിയത്. അപ്പോള്‍ അവിടെ താന്‍ , ശ്രീവിദ്യ, പൊന്നമ്മച്ചേച്ചി, മമ്മൂക്ക അങ്ങനെ നാല് പേരുണ്ടായിരുന്നു. 

അവര്‍ ആ സീന്‍ തുടങ്ങിയപ്പോള്‍ തന്‍റെ  ശ്രദ്ധ മറ്റെവിടെയ്ക്കൊ പോയി. താന്‍ പുറകിലേക്ക് നോക്കി നില്‍ക്കുമ്ബോള്‍ ‘എടീ പൊട്ടി നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത്’ എന്ന് പറഞ്ഞ് മമ്മൂക്കയില്‍ നിന്നും ചീത്ത കേള്‍ക്കാന്‍ ഇടയായി. അതിനു ശേഷം ആ സിനിമ തീരുന്നത് വരെ തന്‍റെ ശ്രദ്ധ വേറെ
എവിടേയും പോയിട്ടില്ലെന്ന് അനു സിത്താര പറയുന്നു. അന്ന് പറഞ്ഞത് ഒരിയ്ക്കലും ഒരു ചീത്തയായിട്ടല്ല തോന്നിയത്. അദ്ദേഹം അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും അവര്‍ പറയുന്നു . 

Leave a Reply

Your email address will not be published.