ദൃശ്യം 2 നു ശേഷം ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ട്വല്ത്ത്മാന് ഏതാനം ദിവസം മുന്‍പാണ് ഓ ടീ ടീയില്‍ റീലീസ് ചെയ്തത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കഥയാണ് ചിത്രം പറയുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച നടി അനുശ്രീ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്ത് വരികയുണ്ടായി.

കോവിഡ് കാലം താന്‍ സിനിമയുടെ ലോക്കേഷനിലായിരുന്നെന്നും അതുകൊണ്ട് തന്നെ എല്ലാവരും വളരെ പെട്ടന്ന് സൗഹൃദത്തിലായെന്നും അവര്‍ പറയുന്നു. സംവിധായകന് ജിത്തു ജോസഫ് വിളിപ്പച്ചോള്‍ അതൊരു ലാലേട്ടന് ചിത്രമാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്ന് പേര് ഉണ്ടായിരിക്കും, അനുവിന് ചെയ്യാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.

അപ്പോള്‍ ജിത്തു സാറിന്റെ സിനിമയല്ലേ എന്നു മാത്രമാണ് ചോദിച്ചത്. വണ്‍ ലൈന്‍ ആയി കഥ പറയുന്നില്ല, ചിത്രത്തിന്റെ സ്ക്രിപ്ട് മുഴുവനായി വായിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ജിത്തു ജോസഫിന്റെ വീട്ടില്‍ പോയാണ് താന്‍ സ്ക്രിപ്റ്റ് വായിക്കുന്നത്. അവിടെ ചെല്ലുമ്ബോള് അതേ ടീമിലെ രണ്ടു മൂന്നു പേര് അവിടെ ഇരുന്ന് സ്ക്രിപ്ട് വായിക്കുന്നത് കണ്ടു.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് പകുതി വായിച്ചപ്പോള്‍ തന്നെ ആകെ കിളി പോയ അവസ്ഥയായി. ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി എന്നൊന്നും മനസിലായിരുന്നില്ല. ആരാണ് ചെയ്യുന്നതെന്നോ ഓരോത്തരുടേയും റോള്‍ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. സ്ക്രിപ്റ്റ് പകുതി വായിച്ചത്തിന് ശേഷം വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നു. വളരെ നല്ലൊരു ടീമായിരുന്നു, ഒരുമിച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്.

ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും തന്നെ ഫോണില്‍ നോക്കി ഇരുന്നില്ല. അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. കൊവിഡ് സമയമായതു കൊണ്ട് ആര്‍ക്കും എങ്ങോട്ടും പോകാനും പറ്റുമായിരുന്നില്ല. ഉറങ്ങുന്ന സമയത്ത് മാത്രമാണ് മാറി നിന്നത്. അല്ലാത്തപ്പോള്‍ എല്ലാവരും ഒരുമിച്ചുണ്ടാകും. അങ്ങനെ എല്ലാവരും തമ്മില്‍ നല്ലൊരു ബോണ്ടിംഗ് വന്നു, അത് സിനിമയ്ക്കു വല്ലാതെ ഗുണം ചെയ്തുവെന്ന് അനു ശ്രീ പറയുന്നു.