സ്തനവലുപ്പം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങള്‍ ഇനീ പറയുന്നവയാണ്..

സ്ത്രീ ശരീരത്തിന്റെ ആകാര വടിവില്‍ സ്തനങ്ങള്‍ക്ക് പ്രത്യേക പങ്ക് തന്നെയുണ്ട്.  അതുകൊണ്ട് തന്നെ സ്‌തനങ്ങള്‍ വലുതാകുന്നതിന് സര്‍ജറികളും മറ്റും ചെയ്യുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. സ്‌തനത്തിന്‍റെ വലുപ്പം കൂട്ടുന്നതിന് സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്‌പന്നങ്ങളും ഇന്ന് ലഭ്യമാണ്. സ്തന വലുപ്പം കൂടുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. 

അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തില്‍ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് ക്രമാതീതമായി കൂടുന്നു. ഇത് സ്തനങ്ങളുടെ വികാസം വര്‍ദ്ധിപ്പിക്കുകയും അവയെ കൂടുതല്‍ മൃദുലമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്തന വലുപ്പം കൂടുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന് വിദ​​ഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

​ 

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ശരീരം പല ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സ്തന വലുപ്പം വര്‍ദ്ധിക്കുന്നത് വളരെ സര്‍വ്വ സാധാരണമാണ്. ഗര്‍ഭകാലത്ത് സ്തന കോശങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുകയും ഇത് സ്തന വലുപ്പം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നു. 

സ്തനങ്ങളില്‍ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂള്‍സ്, ഫാറ്റ് ടിഷ്യു എന്നിവ ഉള്ളതിനാല്‍ നമ്മുടെ ശരീരം വലുതാകുന്നത് അനുസരിച്ച് സ്തനം വലുതാകുന്നു.

ഫോര്‍പ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം കൂട്ടുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. സെക്സിലേര്‍പ്പെടുമ്ബോള്‍ സ്തനത്തിന്‍റെ വലുപ്പം കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്തിലൂടെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ സ്തനത്തിന്‍റെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങള്‍ ഉണ്ടാകാം. രക്തചംക്രമണത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് പിന്നിലെ കാരണം. 

ഗര്‍ഭനിരോധന ഗുളികകളിലെ ചില ഘടകങ്ങളും  സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പതിവായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളുടെ സ്തനവലുപ്പം വര്‍ദ്ധിക്കുന്നു. ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങിയിട്ടുള്ള ഹോര്‍മോണുകള്‍ സ്തന വലുപ്പം വര്‍ദ്ധിപ്പിക്കും. 

Leave a Reply

Your email address will not be published.