മലയാളികളുടെ പ്രിയപ്പെട്ട മിനി സ്ക്രീന്‍ താരവും അവതാരകയുമാണ് സുബി സുരേഷ്. കോമഡി സ്കിറ്റുകളിലൂടെയാണ് സുബി മിനിസ്ക്രീനിലെത്തുന്നത്. പിന്നീട് ബിഗ് സ്ക്രീനിലും എത്തിയ സുബി അവിടെയും നിരവധി പ്രേക്ഷകരെ സ്വന്തമാക്കി. ഇപ്പോഴിതാ താന്‍ അവിവാഹിതയായി തുടരുന്നതിന്റെ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് അവര്‍. മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് അവര്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്.

ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് താന്‍ ഇപ്പൊഴും അവിവാഹിതയായി തുടരുന്നത് എന്നാണ് അവര്‍ പറയുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നതുകൊണ്ടല്ല. തനിക്ക് പ്രേമവിവാഹത്തോടാണ് പൊതുവേ താല്പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. അത് വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളായിരുന്നു. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയിന്മേല് ആ ബന്ധം പിരിയുകയായിരുന്നു. താന്‍ ആണ് ആ ബന്ധം യോജിച്ച് പോകില്ലന്നു ആദ്യം തിരിച്ചറിയുന്നത്.

വീട്ടില്‍ കുറച്ചു സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തന്റെ വരുമാനം ഒന്നു കൊണ്ടാണ് എല്ലാവരും കഴിഞ്ഞിരുന്നത്. ആ സമയത്ത് പ്രണയിക്കുന്ന ആള് ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നായിരുന്നു. തന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തില്‍ ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് അത് കഴിക്കേണ്ട ആവശ്യമില്ല. അന്നത്തോടെ ആ ബന്ധം ഒഴിവാക്കുകയാണ് ചെയ്തതെന്ന് അവര്‍ പറയുന്നു.

തന്റെ വിവാഹം എല്ലാവരുടെയും സ്വപ്നമാണ്. ഇഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്നമല്ല എന്നൊക്കെ വീട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍, പ്രേമം വരുന്നില്ല. തന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്ന് തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ലന്നു സുബി പറയുകയുന്നു.