ഷാരൂഖ് പാത്രങ്ങളും ഗ്ലാസ്സുകളും എറിഞ്ഞുടച്ചു.. ആ വാര്‍ത്ത കണ്ട് മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചു..നിയന്ത്രണം വിട്ട് കിംഗ് ഖാന്‍..

ലോകത്താകമാനം നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. മൂന്നു പതിറ്റാണ്ടുകളായി അദ്ദേഹം ഇന്ത്യന്‍ ചലചിത്ര ലോകത്തിന്‍റെ ഭാഗമാണ്. തൊണ്ണൂറുകളിലിറങ്ങിയ താരത്തിന്‍റെ റൊമാന്റിക് ചിത്രങ്ങളുടെ കടുത്ത ആരാധകര്‍ ഇന്നും ഉണ്ട്. അതുകൊണ്ട് തന്നെ മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് മുന്നില്‍ ദിവസങ്ങളോളം അദ്ദേഹത്തെ ഒന്നു കാണാന്‍ വേണ്ടി നൂറു കണക്കിനു പേരാണ് കാത്ത് നില്‍ക്കുന്നത്.

ഷാരൂഖിന്റെ സിനിമാ ജീവിതം പോലെ തന്നെ വളരെ നാടകീയവും സംഭവ ബഹുലവുമാണ് വ്യക്തിജീവിതവും. ഭാര്യ ഗൗരിയുമായുള്ള പ്രണയവും പിന്നീടുള്ള വിവാഹവും ശേഷമുള്ള ഷാരൂഖിന്റെ വളര്‍ച്ചയുമൊക്കെ ഇന്നും വര്‍ത്തകളില്‍ സജീവമാണ്. 

ഷാരൂഖ് മിക്കപ്പോഴും വളരെ കൂളായിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറുള്ളത്. ഫോട്ടോഗ്രാഫര്‍മാര്‍ക്കു അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ചിത്രമെടുക്കുന്നതിനോ ആരാധകര്‍ക്കായി സമയം ചിലവഴിക്കുന്നതിനോ അദ്ദേഹം ഒരിക്കലും വിമുഖത കാട്ടാറില്ല. താര ജാഡകളില്ലാതെ മാത്രമേ അദ്ദേഹം പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാല്‍ ഒരിക്കല്‍ ഈ കൂള്‍  സ്വഭാവത്തില്‍ നിന്നും വളരെ വ്യത്യസ്തമായി വളരെയധികം ദേഷ്യപ്പെട്ട് പെരുമാറിയ ഒരു സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ഒരിക്കല്‍ ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിക്കുകയും  നിയന്ത്രണം വിട്ട് വീട്ടിലെ ഗ്ലാസ്സുകളും പാത്രങ്ങളുമൊക്കെ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. 

മന്നത്തില്‍ വിളിച്ചു വരുത്തിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായിട്ടാണ് ഷാരൂഖ് അന്ന് പെരുമാറിയത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചു ഒരു തെറ്റായ വാര്‍ത്ത ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതോടെയായാണ് ഷാരൂഖ് പൊട്ടിത്തെറിച്ചത്. ഷാരൂഖും ഭാര്യ ഗൗരിയും വാടകഗര്‍ഭപാത്രത്തില്‍ പിറക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗപരിശോധന നടത്താന്‍ തയ്യാറെടുക്കുന്നു എന്നതായിരുന്നു വാര്‍ത്ത.

ഈ വാര്ത്ത കണ്ട് ക്ഷോഭിച്ച ഷാരൂഖ് അന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചു. ദേഷ്യം അടങ്ങാതെ മേശപ്പുറത്ത് നിരത്തിവെച്ചിരുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും എറിഞ്ഞുടച്ചു

Leave a Reply

Your email address will not be published.