അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് പതിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു ശിശുക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കൗശാമ്ബി ജില്ലയിലാണ്.

ശാരീരിക പീഡനത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും പെണ്‍കുട്ടിയെ വിശദമായി പരിശോധിച്ചപ്പോള്‍ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തുക ആയിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ ബലാത്സംഗ കൂട്ടത്തിന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നത്.
12 വയസ്സിന് മുകളിലുള്ള കുട്ടി ആയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചു പ്രതിക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നു പൊലീസ് പറഞ്ഞു.

അതേ സമയം മറ്റൊരു കേസ്സില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം, പെണ്‍കുട്ടി മാവോയിസ്റ്റാണെന്ന് വാദിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സില്‍ പൊലീസുകാരെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രൊസിക്യൂഷന് പരാജയപ്പെട്ടെന്ന് കാണിച്ചാണ് ഛത്തീസ്ഗഡ് കോടതി പ്രതികളെ വെറുതെ വിട്ടത്. ആദിവാസി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ ഈ വിധി.
2011ലാണ് ഇത് നടന്നത്. ഈ പ്രതികള്‍ കുറ്റം ചെയ്തെന്ന് സംശയിക്കാമെങ്കിലും സത്യസന്ധമായ അന്വേഷണമോ അതിനെ സാധൂകരിക്കുന്ന തെളിവുകളോ ഇല്ലാത്തതിനാല്‍ പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കുറ്റാരോപിതരായ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണെന്നും റായ്പൂര്‍ സെഷന് ജഡ്ജ് നിരീക്ഷിച്ചു.

ബല്‍റാംപുര്‍ ജില്ലാ പൊലീസും ഛത്തീസ്ഗഡ് സായുധ സേനയും ചേര്‍ന്ന് 2011 ജൂലൈ അഞ്ചിനാണ് ബല്‍റാംപുര്‍ ജില്ലയിലെ ചാണ്ടോ ഗ്രാമത്തിനടുത്ത് വച്ച് വെച്ചാണ് 16 കാരിയായ മീന ഖാല്‍ഖൊയെ വെടിവെച്ചു കൊലപ്പെടുത്തിയത്. പെണ്‍കുട്ടി മാവോയിസ്റ്റാണെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയെ പൊലീസ് കൂട്ടബലാത്സംഗത്തിന് വിധേയ ആക്കിയെന്ന് നാട്ടുകാര്‍ വാദിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്തു മുറിവുകളും വസ്ത്രത്തില്‍ നിന്ന് ബീജവും കണ്ടെത്തി. നിരവധി തവണ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ഈ കേസ്സ് വീണ്ടും അന്വേഷിക്കുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെടുക ആയിരുന്നു.