കഞ്ചാവ് തലക്ക് പിടിച്ചാല്‍ പിന്നെ എന്താണ് ചെയ്യുന്നതെന്ന് പലര്‍ക്കും ഒരു ബോധവും ഉണ്ടാകണമെന്നില്ല. ഇവിടെയിതാ കഞ്ചാവിന്റെ ലഹരിയില്‍ സ്വന്തം ലിംഗം മുറിച്ചു മാറ്റിയിരിക്കുകയാണ് ഒരു മധ്യവയസ്കന്. ആസാമിലെ സോണിത്പൂര്‍ ജില്ലയിലെ ദേക്കര്‍ ഗ്രാമത്തില്‍ താമസിക്കുന്ന എം.ഡി സഹജുല്‍ അലിയാണ് ഇത്തരം ഒരു കടുംകൈ ചെയ്തത്. ഇയാള്‍ കഞ്ചാവിനു അടിമയാണ്. മെയ് 19 ന് ഇയാള്‍ പതിവിലും കൂടിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചു. ഇതേ തുടര്‍ന്നുണ്ടായ മനസ്സിക വിഭ്രാന്തിയില്‍ സ്വന്തം ലിംഗം മുറിച്ചു മാറ്റുക ആയിരുന്നു .

കഞ്ചാവ് പോലെ തന്നെ പല മയക്കുമരുന്നുകളും ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം ഇങ്ങനെ ചെയ്തതിന് പിന്നിലെ കാരണവും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

താന്‍ വിശ്വസ്സിക്കുന്ന മതത്തില്‍ കഞ്ചാവ് വലിക്കുന്നത് വലിയ പാപമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ അതില്ലാതെ ജീവിക്കാന്‍ തനിക്ക് പറ്റില്ല. അതുകൊണ്ട് അതിന്റെ പാപങ്ങളില്‍ പശ്ചാത്തപിക്കാനാണ് ലിംഗം മുറിച്ചു കളഞ്ഞത്. തന്റെ പല പ്രവര്‍ത്തികളും സമൂഹത്തിന് ദോഷകരമായി ഭവിക്കുമോ എന്ന് വല്ലാതെ ഭയപ്പെടുന്നു. അതുകൊണ്ട് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയും ഇതുവരെ ചെയ്തുപോയ പ്രവൃത്തികളില്‍ പശ്ചാത്തപിക്കുന്നതിനും വേണ്ടിയാണ് ലിംഗം മുറിച്ച് മാറ്റിയതെന്നും അലി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നന്മയ്ക്കായി ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും അലി അഭിപ്രായപ്പെട്ടു.

എന്നാല്‍ പിതാവ് മാനസിക രോഗിയാണെന്ന് മകന് പറയുന്നു. മതത്തെ ഭയന്നാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സിംഹത്തോടൊപ്പം ഒരു രാത്രി ചിലവഴിക്കുന്നതുള്പ്പെടെ, ഇത്തരത്തിലുള്ള വിചിത്രമായ പ്രവൃത്തികളില്‍ ഇയാള്‍ നേരത്തെയും ഏര്‍പ്പെട്ടിട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.