മൊത്തം 13 ഉമ്മ വച്ചു. ആദ്യ ചുംബനത്തെക്കുറിച്ച്: നിരഞ്ചന അനൂപ്

ദേവാസ്സുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അറിയാത്ത ഒരു മലയാളിയും ഉണ്ടാകില്ല. ഈ കഥാപാത്രത്തെ സംവിധായകന്‍ രഞ്ജിത് സൃഷ്ടിച്ചത് മുല്ലശേരി ഗോപാലകൃഷ്ണന്‍ എന്ന ജീവിച്ചിരുന്ന മനുഷ്യന്റെ കഥയെ ആസ്പതമാക്കിയാണ്. രഞ്ചിത്തിന്‍റെ സുഹൃത്തായിരുന്ന യഥാര്‍ത്ഥ മംഗലശ്ശേരി നീലകണ്ഠന്റെ ചെറുമകളാണ് നിരഞ്ജന അനൂപ്. ചെറുപ്പം മുതല്‍ നൃത്തം അഭ്യസ്സിച്ചിരുന്ന നിരഞ്ജന രഞ്ജിതുമയുള്ള സൌഹൃദത്തിന്റെ അടിസ്ഥനത്തില്‍ ആണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്.

രഞ്ജിത് തന്നെ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ നായകനായ ലോഹം എന്ന ചിത്രത്തിയലാണ് നിരഞ്ജന അനൂപ് ആദ്യമായി തിരശ്ശീലക്ക് മുന്നിലേക്ക് വരുന്നത് . തുടര്ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തു. ഒറ്റ നോട്ടത്തില്‍ തന്നെ മലാളികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു മുഖമായതുകൊണ്ടാവാം നിരഞ്ജന വളരെ വേഗം ശ്രദ്ധിക്കപ്പെട്ടത്. ലോഹം, ഇര, ബീ ടെക്, കെയര്‍ ഓഫ് സൈറാ ഭാനു , തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിലെ ആദ്യ ചുംബനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കെയര്‍ ഓഫ് സയറാ ഭാനുവില്‍ ഉമ്മ വയ്ക്കുന്ന ഒരു രംഗം അഭിനയിക്കാന്‍ താന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്ന് നിരഞ്ജന ഓര്‍ക്കുന്നു. മുന്‍പരിചയം ഇല്ലാത്തത് കൊണ്ട് ആദ്യം ചെവിയിലാണ് താന്‍ ഉമ്മ വച്ചതെന്നും തുടര്ന്ന് ഒട്ടനവധി ടേക്കുകള്‍ക്ക് ശേഷം പതിമൂന്നാമത്തെ പ്രാവശ്യം ആണ് ശരിയായി ഒരു ചുംബനം നല്കാന്‍ തനിക്ക് കഴിഞ്ഞതെന്നും താരം ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published.