
അന്‍വര്‍ റഷീദിന്റെ നിര്‍മാണത്തില്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച് നിവ്ന് പോളി നായകനായ ചിത്രമാണ് പ്രേമം. 2015 മെയ് 29 നു തീയറ്ററില്‍ എത്തിയ പ്രേമം ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ആയി മാറി പുതിയ വിജയ ചരിത്രം കുറിച്ചു . പക്ഷേ ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ഒരു സംശയം അപ്പോഴും അവശേഷിച്ചിരുന്നു, മലര് മിസ്സിന് ഓര്മ തിരിച്ചു കിട്ടിയിരുന്നോ, മനപ്പൂര്‍വം ഒഴിഞ്ഞു പോയതാണോ അതോ അതൊരു മനോഹരമായ തേപ്പായിരുന്നോ. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ആരാധകരുടെ മനസ്സില്‍ ഈ ചോദ്യം ഉണ്ട്.
കഴിഞ്ഞ ദിവസ്സം സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന് സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോട് ഈ ചോദ്യം ചോദിക്കുകയുണ്ടായി.
സ്റ്റീവന്‍ മാത്യൂ എന്നയാളാണ് ചോദ്യകര്‍ത്താവ്. 3 [പ്രാവശ്യം സിനിമ കണ്ടിട്ടും തനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യം ആണ് മലര് മിസ്സ് മനപ്പൂര്‍വം ജോര്‍ജിനെ ഒഴിവാക്കിയതാണോ അതോ അവര്‍ക്ക് ശരിക്കും ഒര്‍മ നഷ്ടപ്പെട്ടതാണോ എന്ന കാര്യം. തനിക്ക് ഒര്‍മ തിരിച്ചു കിട്ടിയ കാര്യം ജോര്‍ജിനോട് വെളിപ്പെടുത്താന്‍ മലര് മിസ്സ് ആഗ്രഹിക്കുന്നില്ലേ,തന്റെ സുഹൃത്തുമായി താന്‍ 100 രൂപക്ക് പന്തയം വച്ചിരിക്കുകയാണ് അതുകൊണ്ട് സംവിധായകന്റെ ഭാഗത്ത് നിന്നും ഒരു മറുപടി വേണം എന്നാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരാധകന്റെ ഈ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന് വിശദമായിത്തന്നെ മറുപടി നല്കി .
അവള്‍ക്ക് ഒര്‍മ നഷ്ടപ്പെട്ടതാണ്, എന്നാല്‍ പിന്നീട് അത് തിരിച്ചു കിട്ടുകയും ചെയ്തു. ഓര്മ തിരികെ ലഭിച്ചപ്പോള്‍ അവര്‍ അറിവഴകനുമായി സംസാരിച്ചിരിക്കാമെന്നും എന്നാല്‍ സെലിനോടൊപ്പം ജോര്‍ജ് ഹാപ്പി ആയതിനാല്‍ അവനെ ഒന്നും ഓര്‍മ്മിപ്പിക്കേണ്ടതില്ല എന്നു കരുതി കൂടുതലൊന്നും പറയാതെ അവിടെ നിന്നും പോയതാവാം എന്നും അല്‍ഫോണ്‍സ് പറയുന്നു.