
കഴിഞ്ഞ ലോക് ഡൌണ്‍ കാലത്ത് മലയാളികളില്‍ ഭൂരിഭാഗവും സമയം ചിലവഴിച്ചത് ടെലിവിഷന്‍ സ്ക്രീനിന് മുന്പിലായിരുന്നു. പലരും അന്ന്
ലോക്ക് ഡൌണ്‍ കാലഘട്ടം ആഘോഷമാക്കി മാറ്റിയെങ്കില്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിദേശ സിനിമകളും സീരീസ്സുകളും നമ്മുടെ സ്വീകരണ മുറിയിലേക്കെത്തിയത് ലോക്ക് ഡൌണോടു കൂടി ആണെന്ന് പറയാം. മണി ഹേസ്റ്റ്, കിങ്ങ്ഡം, ഡില്രിഷ് തുടങ്ങിയ സീരീസ്സുകള് കേരളത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. ഇന്ത്യന്‍ തദ്ദേശ ഭാഷകളിലും അത്തരം ചില വെബ് സീരീസ്സുകള് ഇതിനോടനുബന്ധിച്ച് ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയ സീരീസ് ആയിരുന്നു മലയാളിയായ ധീരജ് മാധവന് ഒരു തീവ്രവാദിയുടെ വേഷം ചെയ്ത ‘ഫാമിലി മാന്‍’. മൂസ റഹ്മാന് എന്ന് പേരുള്ള ഐ എസ് തീവ്രവാദി ആയി ധീരജ് മാധവ് ആ റോള്‍ അവിസ്മരണീയമാക്കി. കാസ്സര്‍ കോഡ് നിന്നും സിറിയയില്‍ എത്തി തീവ്രവാദി ആയി മാറുന്ന യുവവായി ആയി അതി ഗംഭീര പ്രകടനമാണ് നീരജ് കാഴ്ച വച്ചത്.

ഒന്നാം സീസ്സനീല് നീരജ് തിളങ്ങിയപ്പോള്‍ രണ്ടാം സീസ്സണില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ താര സുന്തരി സമാന്ത ആണ്. ഒരു സ്വതന്ത്ര രാജ്യത്തിന് വേണ്ടി പോരാടുന്ന രാജി എന്ന തമിഴ് തീവ്രവാദിയായിട്ടാണ് സമാന്ത വേഷം എട്ടിരിക്കുന്നത്. രാജി ആയി സമാന്ത ആസ്സാമാന്യ പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത്. പ്രിയ മണി,ദര്ശന് കുമാര്‍,ഷരീബ് ഷാഷ്മി തുടങ്ങിയവരും ഈ സീരീസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ചെന്നൈ ആണ് കഥാപശ്ചാത്തലം.