
മലയാളത്തിലെ യുവ നടിമാരില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പട്ട അഭിനയേത്രികളില്‍ ഒരാളാണ് നമിത പ്രമോദ്. ന്യൂ ജനറേഷന് ചിത്രങ്ങളിലേക്ക് മലയാള സിനിമയെ ഗതി മാറ്റി വിട്ട ട്രാഫിക്കിലൂടെ ബിഗ്ഗ് സ്ക്രീനില്‍ എത്തിയ ഇവര്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെമുഖം കാണിച്ചിട്ടുമുണ്ട്. മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് തുടങ്ങി അന്യദേശാ ഭാഷകളിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള നമിത മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നടിമാരില്‍ ഒരാളാണ്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും തന്റെ അഭിപ്രായം പറയുകയും ചെയ്യുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാറില്ല ഈ യുവ നായിക. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരം ഒടുവില്‍ അഭിനയിച്ചത് ജയസൂര്യ നായകനായ ചിത്രത്തിലാണ്.
പൊതുവേ സിനിമാ താരങ്ങള്‍ പൊതു സ്വത്താണ് എന്നു കരുതുന്നവരാണ് ഒരു വിഭാഗം പ്രേക്ഷകരെങ്കിലും. അവരോട് എന്ത് തരം ചോദ്യങ്ങളും ചോദിക്കുന്നതിന് പലരും ഒരു മടിയും കാണിക്കാറില്ല.
ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന നമിതയോടും ഒരു ആരാധകന് തികച്ചും വ്യക്തിപരമായ ഒരു ചോദ്യം ചോദിച്ചു. നമിത കന്യക ആണോ എന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ വളരെ സമചിത്തതയോടെ നമിത മറുപടി കൊടുത്തു, താന്‍ കന്യക തന്നെ, അത് പറയുന്നതില്‍ സന്തോഷമേ ഉള്ളൂ, കൂളായുള്ള മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. മറ്റ് താരങ്ങളെപ്പോലെ ഈ ചോദ്യം കേട്ടാല്‍ പൊട്ടിത്തെറിക്കണ്ട ആവശ്യം ഇല്ലന്നു നമിത പിന്നീട് പറഞ്ഞു.