അഭിനയം നിര്‍ത്തിയോ ? ഭാമ പറയുന്നു

മലയാളത്തിന്റെ അനശ്വര കഥാകാരന്‍ ലോഹിതദാസ് അണിയിച്ചൊരുക്കിയ നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നടിയാണ് ഭാമ. മലയാളത്തിന് പുറമെ കന്നടയിലും തിളങ്ങിയ ഭാമയുടെ ശരിക്കും ഉള്ള പേര് രേഖിത ആര്‍ കുറുപ്പ് എന്നാണ്. ടെലിവിഷന്‍ രംഗത്ത് കൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സൂര്യ ടീവീയില്‍ സാംപ്രേക്ഷണം നടത്തിയിരുന്ന താലി എന്ന പ്രോഗ്രാമിന്റെ അവതാരിക ആയിട്ടാണ് ഭാമയുടെ പ്രവേശനം. നല്ല ഒരു നടി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് ഇവര്‍.

ദുബായില്‍ വ്യവസ്സായി ആയ അരുണ്‍ ജഗദീഷിനെ ആണ് ഭാമ വിവാഹം ചെയ്തിരിക്കുന്നത്. 2020 ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം. മലയാള സിനിമയിലെ മുന്‍ നിര താരങ്ങളൊക്കെ പങ്കെടുത്ത ഒരു താര വിവാഹം തന്നെ ആയിരുന്നു അത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ . 2021 മാര്‍ച്ചില്‍ ഒരു പെണ്‍ കുട്ടിക്ക് ജന്മം നല്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ അഭിപ്രായപ്പെടുകയുണ്ടായി. അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തല്‍ക്കാലികമായി മാത്രം ആണ് താന്‍ സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും ഇപ്പോള്‍ 6 മാസ്സം മാത്രം പ്രായമുള്ള തന്‍റെ കുട്ടിയുമായി തിരക്കിലാണെന്നും വൈകാതെ വീണ്ടും വെള്ളിത്തിരയില്‍ എത്തുമെന്നും ഇവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.