ശാരീരികബന്ധം കൂടുതല്‍ ആസ്വാദ്യകരമാകുന്നത് ഏത് പ്രായത്തിലാണ്… ഗവേഷകരുടെ ഈ കണ്ടെത്തല്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം…

ചെറുപ്പവും ചുറുചുറുക്കുമാണ്  ലൈംഗികബന്ധത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട  കാര്യങ്ങള്‍ എന്ന് പലര്‍ക്കും ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് അത്ര കണ്ട് ശരിയല്ല എന്നാണ് വിദഗ്ധ മതം. 

പ്രായം കൂടിത്തുടങ്ങിയാല്‍ പിന്നെ താല്‍പര്യമോ ആസ്വാദ്യതയോ കുറയുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ രംഗത്ത് ഗവേഷണം നടത്തുന്ന വിദഗ്ധര്‍ പറയുന്നത് പ്രായത്തില്‍ വലിയ കാര്യമില്ലെന്നാണ്. കുടുംബ ജീവിതത്തില്‍ എല്ലാ തരത്തിലും ഇടപെട്ട് ജീവിതം മുന്നോട്ട് നയിക്കുന്ന മദ്ധ്യവയ‌സ്‌കരായ ഭാര്യ ഭര്‍ത്താക്കന്‍മ്മാര്‍ക്ക് ശരിയായ രീതിയിലുള്ള ശാരീരികബന്ധം വഴി മികച്ച ആനന്ദം കിട്ടുന്നതായും ഇത് പങ്കാളിയ്‌ക്ക് കൂടി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നല്കാന്‍ കഴിയുന്നുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ചെറിയ പ്രായത്തില്‍ ലൈംഗിക ബന്ധത്തെ കുറിച്ചുള്ള അറിവില്ലായിമയും ലജ്ജയും കാരണം ലൈംഗികത സ്‌ത്രീ പുരുഷന്മാര്‍ക്ക് അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍  കഴിയണമെന്നില്ല. എന്നാല്‍ പ്രായം കൂടുമ്പോള്‍ കുറച്ചു കൂടി പക്വത കൈവരികയും തങ്ങളുടെ പങ്കാളിയെക്കുറിച്ച്‌ കൂടുതലറിയുകയും ചെയ്യുന്നു. ഇത് ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാകുന്നതിനു സഹായിക്കുമെന്ന് പറയപ്പെടുന്നു. 

മദ്ധ്യവയസിനോട് കൂടുതല്‍ അടുക്കുമ്ബോള്‍ സ്‌ത്രീയ്‌ക്കും പുരുഷനും തങ്ങളുടെ ശരീര സൗന്ദര്യം കുറഞ്ഞതായോ നഷ്‌ടപ്പെട്ടതായോ ഉള‌ള ഒരു കോംപ്ളക്‌സ് ഉണ്ടാകാം. ഇത് മൂലം  ഉദ്ധാരണപ്രശ്‌നവും ഉണ്ടായേക്കാം. പക്ഷേ അപ്പോഴും പുരുഷന് ലൈംഗിക തൃപ്‌തിയില്‍ ഒരിയ്ക്കലും കുറവ് സംഭവിക്കുന്നില്ല. ടെസ്‌റ്റോസ്‌റ്റെറോണ്‍ പ്രായത്തിനനുസരിച്ച്‌ കുറയുമെങ്കിലും മദ്യപാനമോ, പുകവലിയോ ഇല്ലാത്ത പക്ഷം ഇത് ലൈംഗീകതയെ പ്രതികൂലമായി ബാധിക്കില്ല. പക്ഷേ  പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങള്‍, അമിതമായ രക്തസമ്മര്‍ദ്ദം മുതലായവയൊക്കെ  ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉല്‍പാദനത്തെ കാര്യമായി ബാധിക്കും. 

സ്‌ത്രീയില്‍ ആര്‍ത്തവ വിരാമത്തോടെ ലൈംഗികതാല്‍പര്യം പൂര്‍ണമായി ഇല്ലാതാകുമെന്ന് കരുതേണ്ടതില്ല. അത് കൂടുതല്‍ മെച്ചപ്പെടാനും സാദ്ധ്യതയുണ്ട്. സ്‌ത്രീയുടെ ശരീരത്തില്‍  ഈസ്‌ട്രജന്‍ ഉല്‍പ്പാദനം നിലക്കുമെങ്കിലും ടെസ്‌റ്റോസ്‌റ്റെറോണ്‍ അപ്പോഴും ഉല്‍പാദനം തുടരും. ഇതിലൂടെ മെച്ചപ്പെട്ട ശാരീരികബന്ധം മദ്ധ്യവയസ്സിലും സാദ്ധ്യമാണ്.

Leave a Reply

Your email address will not be published.