“നിങ്ങളെ പോലെ ഒരാള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢി”; സംഗീത സംവിധായകന്റെ രണ്ടാം വിവാഹത്തില്‍ ഒരേസമയം ആരോപണങ്ങളും ആശംസകളുമായി ഇമ്മന്‍റെ ആദ്യ ഭാര്യ മോണിക്ക രംഗത്ത്…

തമിഴിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ രണ്ടാമത് വിവാഹിതനായതിന് പിന്നാലെ ആരോപണങ്ങളുമായി ഇമ്മന്‍റെ ആദ്യ ഭാര്യ മോണിക്ക രംഗത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് അവര്‍ സംഗീത സംവിധായകനെതിരെ രംഗത്ത് വന്നത്.  പന്ത്രണ്ട് വര്‍ഷത്തോളം ഒരുമിച്ച്‌ ജീവിച്ച ഒരാളെ വളരെ വേഗം മാറ്റി മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് താന്‍ അറിഞ്ഞില്ലെന്ന് മോണിക്ക പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. 

ഇമ്മാനെപ്പോലെ ഒരാള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഒരു വിഡ്ഢിയാണെന്നും മോണിക്ക പങ്ക് വച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പഴയ തീരുമാനങ്ങളില്‍ താന്‍ ഇന്ന് ആത്മാര്‍ഥമായും ഖേദിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെയോ കുട്ടികളെയോ ഇമ്മന്‍ തിരിഞ്ഞു നോക്കിയിട്ടില്ല.

തങ്ങളുടെ  കുട്ടികള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നതായി അവര്‍ പങ്ക് വച്ച കുറിപ്പില്‍ പറയുന്നു. താന്‍ കുട്ടികളെ അച്ഛനില്‍ നിന്നും സംരക്ഷിക്കുമെന്ന് പറഞ്ഞ മോണിക്ക വേണ്ടി വന്നാല്‍  പുതിയ കുഞ്ഞിനെയും സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ഏതായാലും സംഗീത സംവിധായകനെതിരെ മോണിക്ക ഉന്നയിച്ച ഈ ആരോപണം വലിയ വിവാദങ്ങളിലേക്ക് നീങ്ങാനാണ് കൂടുതല്‍  സാധ്യത.

തമിഴില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകന്‍ ഡി ഇമ്മന്‍,  അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്‍റെയും ചന്ദ്ര ഉബാള്‍ഡിന്‍റെയും മകള്‍ അമാലി ഉബാള്‍ഡിനെ കഴിഞ്ഞ ദിവസമാണ് വിവാഹം കഴിക്കുന്നത്. തന്‍റെ വിവാഹത്തിന്‍റെ പുതിയ ചിത്രങ്ങള്‍ അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഈ ചിത്രം പങ്ക് വച്ച് അധികം വൈകാതെയാണ് ആദ്യ ഭാര്യ മോണിക്ക ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നത്.

Leave a Reply

Your email address will not be published.