വജൈനയെക്കുറിച്ച് ഇതൊന്നും അറിയാതെ സെക്‌സിലേര്‍പ്പെടാന്‍ പോകരുതേ.!!

സ്ത്രീ ലൈംഗീക അവയവമായ വജൈനയെക്കുറിച്ച്‌ വിശദമായറിയാത്ത നിരവധി പേര്‍ ഇന്നുമുണ്ട്. ഇതേ കുറിച്ച് ചില ശാസ്ത്രീയ കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം. സ്ത്രീയുടെ മൂത്രനാളിയും യോനിയും ഒന്നല്ല. ഇതറിയാത്ത അപൂര്‍വം ചില സ്ത്രീകളെങ്കിലുമുണ്ട് എന്നതാണ് വാസ്തവം. ലേബിയ മജോറ, ലേബിയ മൈനോറ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് മൂത്രനാളിയ്ക്കും വജൈനയ്ക്കും സംരക്ഷണം ഒരുക്കുന്നത്. ലേബിയയ്ക്കു തൊട്ടു താഴെയായി കാണപ്പെടുന്ന ഭാഗമാണ് ക്ലിറ്റോറിസ് അഥവാ കൃസരി. സ്ത്രീകളുടെ മൂത്രനാളി ക്ലിറ്റോറിസിന് തൊട്ടു താഴെയായാണ് സ്ഥിതി ചെയ്യുന്നത്.

യോനിയിലൂടെ അല്ല മൂത്രവിസര്‍ജനം നടക്കുന്നത്. പലര്‍ക്കും ഇങ്ങനെ ഒരു ഒരു  തെറ്റിദ്ധാരണയുണ്ട്. മൂത്രനാളിയുടെ താഴെയുള്ള ദ്വാരമാണ് യഥാര്‍ത്ഥത്തില്‍ യോനി. ആര്‍ത്തവ രക്തം വരുന്നതും പ്രസവം നടക്കുന്നതും ലൈംഗീക ബന്ധം നടക്കുന്നതും എല്ലാം ഈ ഭാഗത്തു കൂടെയാണ്. മൂത്രദ്വാരവും യോനിയും ഒന്നല്ല. മൂത്രനാളി മൂത്രാശയത്തിലേക്കു പോകുമ്പോള്‍ യോനിയാണ് ഗര്‍ഭപാത്രത്തിലേക്കാണ് പോകുന്നത്. ശാരീരിക ബന്ധത്തിലൂടെ ബീജങ്ങള്‍ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കുന്നത് യോനി വഴിയാണ്. 

സ്ത്രീകളില്‍ പൊതുവേ ലൈംഗിക ഉത്തേജനത്തിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് ക്ലിറ്റോറിസ്. ഓര്‍ഗാസം ഉണ്ടാകുന്നതിന് ഈ ഭാഗത്തിന് കാര്യമായ പങ്കുണ്ട്. ക്ലിറ്റോറിസിന്‍റെ ഉത്തേജനത്തിലൂടെയും  ഓര്‍ഗാസം സാധ്യമാണ്.

യോനിയില്‍ നിന്നും പുറത്തേക്ക് വരുന്ന പല സ്രവങ്ങള്‍ ഉണ്ട്. ലൈംഗികമായി ഉത്തേജിയ്ക്കപ്പെടുമ്ബോള്‍ ചില സ്രവങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുപോലെ ഓവുലേഷന്‍ സമയത്ത് മ്യൂകസ് പോലെ കട്ടിയുളള സ്രവം ഓവുലേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയായി പുറത്തേക്ക് വരുന്നു. 

ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന സ്രവങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടാകില്ല. എന്നാല്‍ അതിനു സുഖകരമായ  ഒരു ഗന്ധമുണ്ടാകും. യോനീസ്രവത്തിന്  പല സന്ദര്‍ഭങ്ങളിലും പല ഗന്ധങ്ങളാണ് ഉണ്ടാകുന്നത്. ദുര്‍ഗന്ധത്തോടു കൂടിയുള്ള സ്രവം അണുബാധയുടെ ലക്ഷണമാകാം. ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവ വിരാമം വരേ ഇത്തരം സ്രവങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

Leave a Reply

Your email address will not be published.