എട്ടുവയസ്സുകാരന്‍ ഒളിഞ്ഞിരുന്നു പുക വലിക്കുന്നത് അമ്മ പിടികൂടി… ആ ശീലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത് പതിനെട്ടുകാരന്‍ ബാത്‌റൂമില്‍ വെച്ച്‌ പീഡനത്തിനിരയാക്കിയ കഥ… ഒടുവില്‍ കേസ് കോടതിയിലെത്തി…. വിധി ഇങ്ങനെ..

പതിനെട്ടു വയസ്സുള്ള യുവാവിനെതിരേ പോക്‌സോ കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച് കോടതി. എട്ടുവയസുള്ള കുട്ടിയെ പതിനെട്ടു വയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് കോടതി വളരെ നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

പീഡനത്തിന് ഇരയായെന്ന് പരാതി പറഞ്ഞ എട്ടുവയസ്സുകാരന്റെ മൊഴി ശരിയാണെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഒന്നും ഇല്ലെന്ന് കോടതി കണ്ടെത്തി. ഇതോടെ ഈ കേസില്‍ പതിനെട്ടുകാരനെ മുംബൈ പ്രത്യേക കോടതി വെറുതെ വിടുകയാണ് ചെയ്തത്. 

2017ലാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. എട്ടു വയസ്സുകാരന്‍ ഒളിച്ചിരുന്നു പുക വലിക്കുന്നത് കുട്ടിയുടെ അമ്മ കയ്യോടെ പിടികൂടി. തുടര്‍ന്നു അമ്മ കുട്ടിയെ ശകാരിക്കുകയും ഒപ്പം മറ്റെന്തെല്ലാം ദുഃശ്ശീലങ്ങള്‍ ഉണ്ടെന്ന് തിരക്കുകയും ചെയ്തു. അപ്പോഴാണ് സ്‌കൂളിന്റെ ബാത്ത്‌റൂമില്‍ വച്ച് തന്നെ 18കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിവരം കുട്ടി അമ്മയെ അറിയിക്കുന്നത്. ഇതോടെ അമ്മ പൊലീസില്‍  പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍  18 വയസ്സുകാരനെതിരെ പോലീസ് കേസെടുത്തു. പക്ഷേ 18 കാരന്‍ കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുവെന്ന് മാത്രമല്ല തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അറിയിച്ചു. 

ഈ കേസിന്റെ വാദത്തിനിടെയാണ് 18കാരന്‍ കുറ്റക്കാരണെന്ന് തെളിയിക്കുന്നതിനു  ഉപോല്‍ബലകമായ തെളിവുകള്‍ ഇല്ലന്നു കോടതി കണ്ടെത്തിയത്. 18 വയസ്സുകാരന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്നു കോടതി ചൂണ്ടിക്കാട്ടി, പ്രതിയെ വെറുതെ വിടുക ആയിരുന്നു. കുട്ടി ഒളിച്ചിരുന്ന് പുക വലിക്കുന്നത് അമ്മ കണ്ടതു ചോദിച്ചപ്പോള്‍ മറ്റു ദുഃശ്ശീലങ്ങളെ കുറിച്ച്‌ കുട്ടി വിവരിച്ച സംഭവം, സംശയാസ്പദമാണ്. അത് ശരി വക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. കുട്ടി നല്‍കിയ മൊഴിയും നേരത്തെ പൊലീസിന് നല്‍കിയ മൊഴിയുമായി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. 

എവിടെയാണ് സംഭവം നടന്നതെന്നോ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ എട്ടുവയസ്സുകാരന് സാധിച്ചില്ല. ഇതോടെയാണ് കേസ്സ് തള്ളിപ്പോയത്. 

Leave a Reply

Your email address will not be published.