പ​ശു​വി​ന് മാ​ത്രം നമ്മുടെ ​നാ​ട്ടി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നു​മി​ല്ല. വെ​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​ന്നി​നെ​യും വെ​ട്ട​രു​ത്. വെ​ട്ടു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​ത്തി​നെ​യും വെ​ട്ട​ണമെന്ന് നിഖില വിമല്‍.

പ​ശു​വി​നെ കൊ​ല്ലുന്നതിനും ഭ​ക്ഷ​ണ​മാക്കുന്നതിനും പ​റ്റി​ല്ല ന്ന സി​സ്റ്റം ഇ​ന്ത്യ​യി​ലോ കേ​ര​ള​ത്തി​ലോ ഇ​ല്ലെ​ന്ന് പ്രമുഖ നടി നി​ഖി​ല വി​മ​ല്‍ അഭിപ്രായപ്പെട്ടു. തന്‍റെ ഏറ്റവും പുതിയ ചി​ത്ര​മാ​യ ജോ ​ആ​ന്‍​ഡ് ജോ​യു​ടെ പ്രൊ​മോ​ഷനോടനുബന്ധിച്ച് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെയാണ് അവര്‍ ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തിയത്. ചെ​സ് ക​ളി​യി​ല്‍ ജ​യി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണം, എ​ന്ന് കു​സൃ​തി ചോ​ദ്യ​മെ​ന്ന രൂ​പേ​ണ അ​വ​താ​ര​ക​ന്‍ ചോ​ദി​ച്ച​ ചോദ്യത്തിനാണ് നിഖില ഇത്തരമൊരു മ​റു​പ​ടി ന​ല്‍​കി​യ​ത്. കു​തി​ര​യെ വെ​ട്ടു​ന്ന​തി​ന് പ​ക​രം അവിടെ കു​തി​ര​യെ മാ​റ്റി ഒരു പ​ശു​വി​നെ വെ​ക്കാം, പ​ശു​വി​നെ ആ​കു​മ്ബോ​ള്‍ വെ​ട്ടി​ല്ല​ല്ലോ അ​ങ്ങ​നെ ക​ളി​യി​ല്‍ ജ​യി​ക്കാം എ​ന്നാ​ണ് അ​വ​താ​ര​ക​ന്‍ ഇതിനുള്ള ഉ​ത്ത​ര​മാ​യി പ​റ​യു​ന്ന​ത്.

പ​ശു​വി​നെ വെ​ച്ചാ​ല്‍ എങ്ങനെ ജ​യി​ക്കു​മെന്ന് നിഖില തിരിച്ചു ചോദിക്കുന്നു. ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ശു​വി​നെ വെ​ട്ടാം. ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ലന്ന് പറഞ്ഞിട്ടില്ല. ഇവിടെ പ​ശു​വി​നെ വെ​ട്ടാ​ന്‍ പ​റ്റി​ല്ലന്ന ഒ​രു സി​സ്റ്റ​മേ ഇ​ല്ല. ഇ​ന്ത്യ​യി​ല്‍ അ​ങ്ങ​നെ ഒ​രു സി​സ്റ്റമി​ല്ല. 

മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എന്നാണെങ്കില്‍ എ​ല്ലാ മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം. ഒ​രു മൃ​ഗത്തെ​യും വെ​ട്ട​രു​ത്. പ​ശു​വി​ന് മാ​ത്രം നമ്മുടെ ​നാ​ട്ടി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യൊ​ന്നു​മി​ല്ല. വെ​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​ന്നി​നെ​യും വെ​ട്ട​രു​ത്. വെ​ട്ടു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാ​ത്തി​നെ​യും വെ​ട്ട​ണമെന്ന് നിഖില അഭിപ്രായപ്പെട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണമെ​ന്ന് പ​റ​യു​ന്ന​ത് വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്.

ഇവിടെ കോ​ഴി​യെ കൊ​ല്ലു​ന്നുണ്ട്. കോ​ഴി​യെ​യും മീ​നി​നെ​യും ക​ഴി​ക്കാ​ന്‍
പാ​ടി​ല്ല​ന്ന് പ​റ​യു​ന്നി​ല്ല. അ​ങ്ങ​നെ​യെങ്കില്‍ വെ​ജി​റ്റേ​റി​യ​ന്‍ ആ​വു​ക. ഒന്നിന് മാ​ത്ര​മാ​യി പ​രി​ഗ​ണ​ന കൊ​ടു​ക്ക​രു​ത്. അ​ങ്ങ​നെ പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്ന ആ​ള​ല്ല താന്‍. എ​ന്തും ക​ഴി​ക്കും. നി​ര്‍​ത്തു​ക​യാ​ണെ​ങ്കി​ല്‍ എ​ല്ലാം നി​ര്‍​ത്ത​ണം. താന്‍  പ​ശു​വി​നെ​യും എ​രു​മ​യെ​യും ക​ഴി​ക്കുമെന്നും  നി​ഖി​ല പ​റ​ഞ്ഞു. നി​ഖി​ലയുടെ ഈ മ​റു​പ​ടി സ​മൂ​ഹ​മാ​ധ്യ​മത്തി​ലും മറ്റും വൈ​റ​ലാ​യി മാറി. 

Leave a Reply

Your email address will not be published.