നല്ല സൗഹൃദമായിരുന്ന പെണ്‍കുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുന്നതിനു പിന്നില്‍ ഒരുസംഘം സിനിമാ പ്രവര്‍ത്തകരുടെ ഗൂഢാലോചന… നാളെ മകന്‍ കുറ്റക്കാരനല്ലന്ന് വിധിയെഴുതിയാല്‍, ഇന്നനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും വിജയ് ബാബുവിന്‍റെ അമ്മ മായാ ബാബു…..

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്സില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെതിരെ നടി പരാതി കൊടുത്തതിന് പിന്നില്‍ ഗൂഢോലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

മകന്‍റെ പേരില്‍ നടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. ഒപ്പം നല്ല സൗഹൃദമായിരുന്ന പെണ്‍കുട്ടി ഒരു ദിവസം പെട്ടന്ന് ഒരു ആരോപണം ഉന്നയിക്കുമ്ബോള്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്ത് വളര്ന്നു വന്ന തന്റെ മകന് നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടക്കുന്നതെന്ന് അവര്‍
ചൂണ്ടിക്കാട്ടുന്നു. 

നീതി പീഠത്തിലും നിയമ സംവിധാനത്തിലും വിശ്വസിക്കുന്നു. അതുകൊണ്ട് പെണ്‍കുട്ടി കൊടുത്ത പരാതി അന്വേഷിക്കണം. ഒപ്പം പെണ്‍കുട്ടിയെകൊണ്ട് അങ്ങനെ ഒരു പരാതി കൊടുപ്പിക്കാന്‍ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും ഇതില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അവര്‍ നല്കിയ പരാതിയില്‍ പറയുന്നു. 

എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം വേണം. എല്ലാ തെളിവുകളും ശേഖരിക്കാന്‍ അത്യാധുനിക സൗകര്യങ്ങള്‍ നിയമ സംവിധാനത്തില്‍ നിലവിലുണ്ട്. പെണ്‍കുട്ടി പറഞ്ഞ പരാതിയുടെ ഒപ്പം ഇക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നില്‍ വന്ന്, പിന്നീട് നീതി പീഠം തന്‍റെ മകന്‍ തെറ്റുകാരനാണെന്ന് വിധിയെഴുതിയാല്‍ ആ പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കണം എന്നാണ് തന്‍റെ നിലപാട്. നാളെ മകന്‍ കുറ്റക്കാരനല്ലന്ന് വിധിയെഴുതിയാല്‍ തന്‍റെ മകന്‍റെ സ്‌കൂളില്‍ പോകുന്ന മകന്‍ ഇന്നനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ നീതിപൂര്‍വ്വമായ നടപടി ഉണ്ടാവും എന്നാണ് വിശ്വാസമെന്നും വിജയ് ബാബുവിന്‍റെ അമ്മ മായാ ബാബു നല്കിയ പരാതിയില്‍ പറയുന്നു.  

Leave a Reply

Your email address will not be published.