ശ്രീനിവാസന്റെ മകനെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായെന്ന് വച്ച്‌ ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുത്‌… ധ്യാന്‍ ശ്രീനിവാനസനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്

മീ ടൂ ക്യാംപെയിനെതിരെ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഷിംന അസീസ് രംഗത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് അവര്‍ നടനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 

പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കില്‍ താന്‍  പെട്ട്!!! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. എന്നു ധ്യാന്‍ പറയുമ്പോള്‍ ഇന്റര്‍വ്യു ചെയ്യുന്ന വ്യക്തിയും ധ്യാനും കൈ തുടയില്‍ അടിച്ച്‌ ആസ്വദിക്കുന്നു. മീറ്റൂ ഇപ്പഴല്ലേ വന്നേ എന്നും തന്റെ മീറ്റൂ പത്ത്‌ പന്ത്രണ്ട്‌ വര്‍ഷം മുന്നെയാണ്. അല്ലെങ്കില്‍ ഒരു 14 വര്‍ഷം 15 വര്‍ഷം കാണാന്‍ പോലും പറ്റില്ലായിരുന്നു എന്നാണ് തമാശരൂപേണ ധ്യാന്‍ പറയുന്നതെന്ന് ഷിംന അസീസ് വിമര്‍ശിക്കുന്നു. 

തഗ് ലൈഫ് ഇന്റര്‍വ്യൂ എന്ന് പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാന്‍ ശ്രീനിവാസന്‍ മീറ്റൂവിനെക്കുറിച്ച്‌ പറഞ്ഞ്‌ ആക്കിച്ചിരിക്കുന്ന വീഡിയോയും ഒപ്പം വിനീതവിധേയനായി അതിന്‍റെയൊപ്പം കൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും കണ്ടുവെന്ന് അവര്‍ പറയുന്നു. ശ്രീനിവാസന്റെ മകനെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായെന്ന് വച്ച്‌ ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇത്തരത്തില്‍ വര്‍ത്താനം പറയരുത്‌. മീറ്റൂ എന്നാല്‍ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമൊക്കെ മൗനമായി നേരിടേണ്ടി വന്നവര്‍ പിന്നീട് കാലങ്ങള്‍ക്ക്‌ ശേഷം ധൈര്യം ആര്‍ജിച്ച്‌ അത്‌ പുറത്ത്‌ പറയുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ്‌ മാത്രമാണ്‌ ലോകമെന്ന തോന്നല്‍ പടുവിഡ്‌ഢിത്തരമാണ്‌. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ തൊടുത്ത്‌ വിടുന്ന കൂരമ്ബാണെന്ന്‌ അറിയുമോ എന്ന് അവര്‍ ചോദിക്കുന്നു.  അതുകൊണ്ട് സെക്ഷ്വല്‍ അസോള്‍ട്ട്‌ നല്‍കുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published.