ദ്യമായി ഒരുമിച്ച് ഒരു വേദി പങ്കിട്ട് അച്ഛനും മകളും. തൃശൂര്‍ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടി കല്യാണിയും സംവിധായകന് പ്രിയദര്‍ശനും.

കാമറയ്ക്ക് പിന്നിലൂടെ ചലചിത്ര ലോകത്തേക്ക് എത്തി ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്ശന്. അഖില്‍ അക്കിനേനക്കൊപ്പം ഉള്ള തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ അഭിന യലോകത്ത് കടന്നു വന്ന കല്യാണി ദുല്‍ഖര്‍ സല്‍മാന്റെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള പ്രിയദര്‍ശന്റെ വാക്കുകള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധേയമാവുകയാണ്.

കല്യാണിയോടൊപ്പം ആദ്യമായി ഒരു വേദി പങ്കിട്ട സന്തോഷം അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. തന്റെ ഒപ്പം മകള്‍ ഇത്തരത്തില്‍ ഒരു വേദിയിലിരിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലന്നു അദ്ദേഹം പറയുന്നു. മകള്‍ സിനിമയില്‍ അഭിനയിക്കുമെന്നു കരുതിയിട്ടില്ല. ഒരു അമ്പലത്തിന്റെ അങ്കണത്തില്‍ വച്ചാണ് ആദ്യമായി ഒരേ വേദി പങ്കിടുന്നതെന്നതില് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.
തന്റെ സിനിമയുടെ സെറ്റില്‍ എത്തിയാല്‍പ്പോലും പെട്ടന്ന് മടങ്ങുന്ന കല്യാണി ഒരിക്കല്‍ പോലും തന്നോട് സിനിമയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും പ്രിയദര്ശന് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ ആര്‍ക്കിടെക്ട് ബിരുദത്തിന് പഠിക്കാന്‍ പോയ മകള്‍ അത് നന്നായി ചെയ്തതിന് ശേഷമാണ് തിരികെയെത്തിയത്. നാട്ടില്‍ എത്തിയപ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന് ഒരിയ്ക്കലും ചോദിച്ചിട്ടില്ല.

അതിനിടെയാണ് അദ്ഭുതപ്പെടുത്തിക്കൊണ്ട് അഖില്‍ അക്കിനേനിയുടെ സിനിമയില്‍ അഭിനയിച്ചോട്ടെ എന്ന് കല്ല്യാണി ചോദിച്ചത്. സര്‍വ ദൈവങ്ങളെയും വിളിച്ചാണ് അത് സമ്മതിച്ചത്. പരാജയപ്പെട്ടാല്‍ അത് തന്നെക്കാള്‍ മകളെ വേദനിപ്പിക്കുമെന്നതായിരുന്നു ഭയം. പക്ഷേ അവള് അത് നന്നായി ചെയ്തു. ഒരച്ഛന് മകള്‍ക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ലനും പ്രിയദര്ശന് അഭിപ്രായപ്പെട്ടു.