അറിയാത്ത കാര്യം ഉപദേശിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ… അങ്ങനെ സംഭവിച്ചതില്‍ തനിക്കോ കൂട്ടിക്കൊ ഒരു വിഷമവുമില്ലന്നു പെണ്‍കുട്ടിയുടെ പിതാവ്

പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ പ്രകോപനപരമായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ അനുകൂലമായി പ്രതികരിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ് മാലിക് രംഗത്ത്.

ഇത് വലിയ സംഭവം ആക്കേണ്ടതില്ല എന്നാണ് പിതാവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കൊ തന്റെ മകള്‍ക്കൊ കുടുംബത്തിനോ ഒരു തരത്തിലുമുള്ള വിഷമവും ഇല്ലെന്നും തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ ഉപദേശിച്ചു തന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും പിതാവ് മാലിക് അഭിപ്രായപ്പെട്ടു. ഒരു  ഓണ്ലൈന്‍ മാധ്യമത്തിനോടു സംസാരിക്കുന്നതിനിടെയാണ് പിതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്. 

ഇത് ഒരിയ്ക്കലും വിഷയം ആക്കേണ്ട കാര്യമല്ല. നാട്ടിലെ ഉസ്താദ് ആണത്. നാട്ടില്‍ മദ്രസ സ്ഥാപിക്കുകയും അതിന്റെ ഉദ്ഘാടത്തിനോട് അനുബന്ധിച്ചു ഉണ്ടായ പരിപാടിക്കിടെ ഉണ്ടായ സംഭവമാണിത്. സമ്മാനം നല്‍കുന്നതും വാങ്ങുന്നതും എല്ലാ കുട്ടികളുടേയും ആഗ്രഹമാണ്. നാട്ടിലെ ഉസ്താദ് മദ്രസയില്‍ വെച്ച്‌ സമ്മാനം കൊടുത്തതില്‍ സന്തോഷമേയുള്ളൂ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ കുടുംബത്തിനു ഒരു  വിഷമവും ഇല്ല. അറിയാത്ത കാര്യങ്ങള്‍ ഉപദേശിച്ചു തന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും മാലിക് അഭിപ്രായപ്പെട്ടു. താന്‍ മകളുമായി സംസാരിച്ചിരുന്നു. അവള്‍ക്ക് അന്ന് സംഭവിച്ചതില്‍ ഒരു പ്രശ്‌നവുമില്ലെന്നും പിതാവ് അഭിപ്രായപ്പെട്ടു.

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ചായിരുന്നു വിവാദത്തിന് ആസ്പദമായ  സംഭവം നടന്നത്. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ പെണ്‍കുട്ടി
എത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങിയതോടെ അബ്ദുള്ള മുസ്ലിയാര്‍ ഇതിനെതിരെ ദേഷ്യപ്പെടുകയും സംഘാടകരോട് കയര്‍ത്തു സംസാരിക്കുകയും ആയിരുന്നു. ഇതോടെ ഇദ്ദേഹത്തിനെതിരെ  വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇത് സമൂഹ മാധ്യമത്തിലടക്കം വലിയ ചര്ച്ച ആയി മാറി.

Leave a Reply

Your email address will not be published.