നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം അവസാനിക്കാന്‍ ഇനീ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് . അതുകൊണ്ട് തന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. മറ്റൊരു നിര്‍ണായക നീക്കത്തിന് കൂടി തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം . ദിലീപ് പ്രതിയായ ഗൂഢാലോചന കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം .

അഭിഭാഷകര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ചില ഓഡിയോകളും പുറത്തുവന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മുംബൈയിലുള്ള സ്വകാര്യ ലാബിലെത്തിച്ച് നീക്കം ചെയ്യുന്നതിന് വേണ്ട സഹായം ചെയ്തത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെന്നു സൈബര്‍ വിദഗ്ദനായ സായ് ശങ്കറും മൊഴി നല്‍കിയിരുന്നു .

ആഡംബര ഹോട്ടലില്‍ വെച്ചും രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചുമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. വിവരങ്ങള്‍ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ലാപ്ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ കൈ വശം ആണെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. നിലവില്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാണ് .

ഈ കേസിലെ അഭിഭാഷകരുടെ ഇടപെടലുകള്‍ക്കെതിരെ അതിജീവിതയും രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി അതിജീവിത ബാര്‍ കൗണ്‍സിലിന്
പരാതി നല്‍കിയിരുന്നു. ഇതോടെയാണ് അഭിഭാഷകരെ പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത് . ഐ പി സി 302 അനുസരിച്ച് തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേര്‍ക്കുക.