മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ ആണെന്ന് എന്നാണ് ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലവിളിച്ചാല്‍ പോയവര് തിരികെ വരില്ല; ചര്‍ച്ചയായി ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ്.

തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഒരുമിച്ച് പോകാന്‍ പോകാന്‍ പറ്റാത്ത ബന്ധമാണെങ്കില്‍ അപ്പോഴേ ഇറങ്ങി പോരാന്‍ പറഞ്ഞേക്കണമെന്ന് ഡോക്ടര്‍ ഷിംന അസീസ്. നടിയും മോഡലുമായ ഷഹനയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിലാണ് ഡോ. ഷിംന അസീസ് ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത്. 

ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ‘എന്റെ മോള്‍ ആത്മഹത്യ ചെയ്യില്ല. അവന്‍ കൊന്നതാണേ..’ മരിച്ച കുട്ടിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ട്, മകള്‍ പരാതി പറഞ്ഞിട്ടുണ്ട് എന്നിങ്ങനെ അമ്മയുടെ ആരോപണങ്ങളും കേട്ടു. പെണ്‍മക്കള്‍ക്ക് ഒത്ത് പോവാന്‍ കഴിയാത്ത ബന്ധമാണെന്ന് പറഞ്ഞാല്‍ പിന്നെ ‘ഇന്ന് ശര്യാവും, മറ്റന്നാള്‍ നേരെയാവും’ എന്ന് പറഞ്ഞ് ആ കുട്ടിയെ അവന്റെ വീട്ടില്‍ പന്തുതട്ടാന്‍ ഇട്ടു കൊടുക്കുന്നതെന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. അപ്പോഴേ ഇറങ്ങിപ്പോരാന്‍ പറഞ്ഞേക്കണം. 

മകള്‍ തന്നെ ആ ജീവിതത്തില്‍ നിന്നും ഇറങ്ങി വന്നാല്‍ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെ ചേര്‍ത്ത് പിടിക്കുക ആണ് വേണ്ടത്. അതോടെ അഭിമാനവും ആകാശവും  ഇടിഞ്ഞ് വീഴാനൊന്നും പോകുന്നില്ല.
അവന്റെയോ നിങ്ങളുടേയോ കുറച്ചു  ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച്‌ വല്ലതും പറഞ്ഞുണ്ടാക്കും. എന്നാല്‍ അത് നുണയാണെന്ന് നാല് ദിവസം കഴിയുമ്ബോള്‍ എല്ലാര്‍ക്കും മനസിലാക്കിക്കോളുമെന്നു അവര്‍ പറയുന്നു. 

മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ ആണെന്ന് എന്നാണ് ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നതെന്ന് അവര്‍ ചോദിക്കുന്നു.
എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലവിളിച്ചാല്‍ പോയവര് തിരികെ വരില്ല. മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്. 

വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനി ഷഹനയെ കോഴിക്കോട് പറമ്ബില്‍ ബസാറിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു അവരുടെ വിവാഹം. ഷഹനയെ സജാദ് കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.

Leave a Reply

Your email address will not be published.