അഞ്ചു മിനിറ്റില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ഇരുന്നാല്‍ സ്വയംഭോഗം കഴിഞ്ഞോയെന്നാവും ചോദ്യം..ഒരുമിച്ചിരുന്നാല്‍ സ്വവര്‍ഗാനുരാഗം ആരോപിക്കും…. യൂണിഫോമില്‍ എന്തെങ്കിലും ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നു എന്നാവും ചോദ്യം… ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജിലെ സിസ്റ്റര്‍ പ്രീതി മേരിയുടെ കസേര തെറിച്ചത് ഇങ്ങനെ..

ചേര്‍ത്തല എസ് എച്ച്‌ നഴ്സിം​ഗ് കോളജിലെ വൈസ് പ്രിസിപ്പളിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. നഴ്സിം​ഗ് വിദ്യാര്‍ത്ഥിനികളോട് ലൈം​ഗിക ചുവയോടെ സംസാരിക്കുകയും അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്ന കന്യാസ്ത്രീയുടെ കസേര ഒടുവില്‍ തെറിച്ചു. പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന കോളേജില്‍ ഒരുമിച്ച്‌ ഇരിക്കുന്നതിനോ സമയം ചെലവഴിക്കുന്നതിനോ അനുവദിക്കുമായിരുന്നില്ല. അങ്ങനെ കണ്ടാല്‍ അവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തുമായിരുന്നു ഇവര്‍.

അഞ്ചു മിനിട്ടില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ഇരുന്നു പുറത്തിറങ്ങുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇനീ യൂണിഫോമില്‍ എന്തെങ്കിലും ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാണ് എന്നായിരിക്കും ചോദിക്കുക. ശല്ല്യം സാഹികാനാവാതെ വന്നതോടെ  വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് കൗസിലിംഗിന് പരാതി നല്‍കി. ഇതോടെയാണ് വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തത്. 

രണ്ടാഴ്ച മുമ്ബ് സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയാണ് വിദ്യാര്‍ത്ഥിനികളുടെ ദുരിതം കണ്ടതും അത് പരാതിയായി നഴ്സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുന്നതും. ആലപ്പുഴ സ്വദേശിയായ ഇവര്‍ ആസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. പ്രവസത്തിനിടനുബന്ധിച്ച് ലേബര്‍ റൂമിലേക്ക് കയറാനായി അടുത്തുള്ള മുറിയില്‍ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കാണുന്നത്.

അപ്പോള്‍ അത് കൂടുതലായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിളങ്കിലും പിന്നീട് പ്രവസത്തിന്  ശേഷം ലേബര്‍ റൂമില്‍ കിടത്തിയപ്പോഴും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും ഇത്തരത്തിലുള്ള കാഴ്ചകള്‍ പാലയാവൃത്തി കണ്ടു. വാര്‍ഡിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെ ജോലി ചെയ്യുന്നത് കാണാനിടയായി. തുടര്‍ന്ന് യുവതി ഇതെല്ലാം ഫോണില്‍ പകര്‍ത്തി. ടോയ്ലറ്റ് വൃത്തിയാക്കുന്നതുള്‍പ്പടെ പകര്‍ത്തി നഴ്സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നല്കുക ആയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്സിങ് കൗണ്‍സില്‍ നടത്തിയ  അന്വേഷണത്തില്‍ വൈസ് പ്രിന്‍സിപ്പലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചു. നഴ്സിങ് കൗണ്‍സില്‍ നിയോഗിച്ച്‌ അന്വേഷണ സംഘത്തിന് മുന്നില്‍ പോലും എല്ലാം തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ ഭയന്നു. പിന്നീട് ക്യാമറ ഇല്ലാത്ത സ്ഥലത്തേക്ക് മാറി നിന്ന് അവര്‍ എല്ലാം വിശദീകരിച്ചു. വൈസ് പ്രിന്‍സിപ്പലിനെ കുറിച്ചുള്ള നിരവധി പരാതികളാണ് കൂടുതലും. മോശപ്പെട്ട ഭക്ഷണമാണ് നല്‍കുന്നത്. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥിനികളും പള്ളിയില്‍ പോകണം, ലൈറ്റിട്ടാല്‍ പോലും ഫൈന്‍ അടിക്കും. 

വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക ചുവയോടെയാണ് എന്തിനെയും സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ ഏറ്റവും പ്രധാന പരാതി.  പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിന്‍സിപ്പലിനെന്നും വിദ്യര്‍ത്ഥിനികള്‍ പറയുന്നു. ലൈംഗികാധിക്ഷേപങ്ങള്‍ക്ക് പുറമേ കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും ആശുപത്രിയുടെയും തറയും വാഷ് ബേസിനും  കഴുകിക്കുകയും മറ്റും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published.