മലയാള ചലചിത്ര പ്രേമികളുടെ ഇഷ്ടം സമ്പാദിച്ച താരമാണ് ഇന്ദ്രന്‍സ്. എല്ലാ തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. തികച്ചും അപ്രധാനമായ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തെത്തി ഇന്ന് നായകനായി തിളങ്ങി നില്ക്കുന്ന അദ്ദേഹത്തിന് സമൂഹ മാധ്യമത്തിലും നിരവധി ആരാധകരാണുള്ളത്.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലൊക്കെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ച വച്ചിട്ടുള്ളത്. ഇപ്പോഴിതാ ഉടല് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നല്കിയ അഭിമുഖത്തില്‍ നടന് സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഷര്‍ട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു പടത്തിന് വേണ്ടി താന്‍ തുന്നി നല്കിയ മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് തന്റെ മകളെ കാണാന്‍ ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹം പറയുന്നു. കുഞ്ഞിന് ആ ഷര്‍ട്ട് വളരെയധികം ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷന് അദ്ദേഹത്തിനുണ്ട്. ഇന്ദ്രന്‍സ് തുന്നി നല്കിയ ആ മഞ്ഞ ഷര്‍ട്ടിലാണ് തന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.

ഒരു തുന്നല്‍ കാരന് എന്ന നിലയില്‍ സിനിമയില്‍ നിന്നും ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. അതില്‍ ഒന്നായിരുന്നു ആ അനുഭവവും. ഒരു തയ്യല്‍ക്കാരനായി വന്നത് കൊണ്ട് എല്ലാവരുമായും അടുത്ത് ഇടപഴകുന്നതിനും ഒപ്പം നല്ല കുറച്ച് കുറച്ചു അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് അഭിമാനത്തോടെ പറയുന്നു.