തന്നെ കാണാന്‍ കൊള്ളില്ലന്ന് പറഞ്ഞ് തിരിച്ച്‌ അയച്ചു… ഓഡിഷന് പോയി അപമാനിക്കപ്പെട്ട കഥ ഗൗതമി നായര്‍ പറയുന്നു…

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗൗതമി നായര്‍. ചലചിത്ര ലോകത്ത് നിന്നും ഒരു ബ്രേക്ക് എടുത്ത അവര്‍ മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ ഒരു മടങ്ങി വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. 

താന്‍ ആദ്യമായി ഓഡിഷന് പങ്കെടുത്തത് സെക്കന്റ് ഷോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നില്ലന്ന് അവര്‍ പറയുന്നു. ആ സിനിമയുടെ പേര്  പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഫോട്ടോ അയച്ച്‌ കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ ഓഡിഷന് വിളിച്ചു. എന്നാല്‍ തന്റെ മുഖം കാണാന്‍ കൊള്ളില്ലന്ന് പറഞ്ഞ് തിരിച്ച്‌ അയക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. 

അതുവരെ സിനിമ വലിയ വിഷയം ആയിരുന്നില്ല, ജസ്റ്റ് ഒന്ന് ട്രൈ ചെയ്തതായിരുന്നു. പക്ഷേ കാണാന്‍ കൊള്ളില്ലന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അപ്പോഴാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ കണ്ടത്. നേരത്തെ അയച്ച്‌ കൊടുത്ത അതേ ഫോട്ടോയാണ് അവര്‍ക്കും അയച്ച്‌ കൊടുത്തത്. അവര്‍ ഓഡിഷന് വിളിച്ചു, പോയി, സെലക്ടായി. ആ ഒഴിവാക്കിയ ആ സംഭവം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷമാണ് ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതെന്ന് ഗൌതമി പറയുന്നു. 

താന്‍ ഇത്ര നാളും സിനിമയില്‍ നിന്നും വിട്ടു നിന്നത് മനപൂര്‍വ്വമല്ലന്നു ഗൌതമി പറയുന്നു. ഡയമണ്ട് നക്ലൈസിന് ശേഷം നല്ല കഥാപാത്രങ്ങള്‍ വരും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. നല്ല റോളുകള്‍ കിട്ടാതെ വന്നതോടെ അതൊരു ബ്രേക്ക് ആയി മാറി. മേരി ആവാസ് സുനോ എന്ന ചിത്രം ചെയ്യുന്നത് തികച്ചും  അവിചാരിതമായിട്ടായിരുന്നു. ആ ചിത്രത്തിന്‍റെ കഥ പോലും കേട്ടില്ല. മഞ്ജു വാരിയര്‍, ജയസൂര്യ  എന്നിവരുടെ പേര് കേട്ടപ്പോള്‍ തന്നെ ഓകെ പറയുകയായിരുന്നുവെന്ന് ഗൌതമി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.