താരങ്ങള്‍ തമ്മിലുള്ള വഴക്ക് സിനിമയില്‍ പതിവാണ്. ഇതിന്റെ പേരില്‍ സിനിമകള്‍ പോലും ഒഴിവാക്കാറുണ്ട്. ചില സൗഹൃദങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യും. വളരെ നിസാരമായ വഴക്കുകളുടെ പേരില്‍ കരിയര്‍ പോലും ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ട്. നടന് സഞ്ജയ് ദത്തും അമീഷ പട്ടേലും തമ്മിലുണ്ടായ ഒരു വഴക്കിനെ കുറിച്ചുള്ള കഥ അടുത്തിടെ ചില ഓണ്‍ലൈന്‍ മീഡിയക്കാര് കുത്തിപ്പൊക്കിയിരുന്നു.

ഇരുവര്‍ക്കുമിടയിലെ വഴക്ക് അമീഷയുടെ ചലച്ചിത്ര ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു. സഞ്ചയ് ദത്തിന്റെ പല സിനിമകളില്‍ നിന്നും അമീഷയെ ഒഴിവാക്കുക പോലും ചെയ്തിട്ടുണ്ട്. 2012ല്‍ ആണ് ഈ സംഭവം നടക്കുന്നത്. ഗോവയില്‍ വച്ച് ഡേവിഡ് ധവാന്റെ മൂത്ത മകന് രോഹിത് ധവാന്റെ സംഗീത് ചടങ്ങിനിടെയാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത്.

അന്നത്തെ ചടങ്ങില്‍ സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ പട്ടേലും ഉള്‍പ്പെടെ വളരെയധികം പ്രമുഖര്‍ പങ്കെടുത്തിരുന്നു. അന്ന് അമീഷ
ധരിച്ചിരുന്ന വസ്ത്രം വളരെ ചെറുതായിരുന്നു. അവരുടെ ശരീരഭാഗങ്ങള്‍ പുറത്ത് കണ്ടത് സഞ്ചയ് ദത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഒരു ദുപ്പട്ട ഉപയോഗിച്ച് അത് മറയ്ക്കാന്‍ ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഈ ആവശ്യത്തെ അമീഷ ചെവിക്കൊണ്ടില്ല. അത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചു.

സ്ത്രീകള്‍ ശരീരഭാഗം കാണിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്
തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് സഞ്ജു. അമീഷ സഹോദരിയെപ്പോലെ ആയിരുന്നതിനാല്‍ അത്തരത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന് സ്നേഹത്തോടെയായാണ് പറഞ്ഞത്. അമീഷയുടെ കൈവശം ഉണ്ടായിരുന്ന ദുപ്പട്ട എടുത്ത് സഞ്ജു അവരുടെ മാറിടങ്ങള്‍ മറച്ചു പിടിച്ചു. അതിലെന്തെങ്കിലും പ്രശ്നം അമീഷയ്ക്കുണ്ടാവുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല.
എന്നാല്‍ അമീഷ സഞ്ജുവിന്റെ ഈ പ്രവര്‍ത്തിയെ എതിര്‍ത്തു. തന്നോട് അനങ്ങനെ പറയാന്‍ നിങ്ങള്‍ ആരാണെന്നും താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചത് അദ്ദേഹത്തെ എങ്ങനെ ബാധിക്കുമെന്നും പറഞ്ഞ് അമീഷ പ്രശ്നം കൂടുതല്‍ സംഗീര്‍ണമാക്കി. തുടര്‍ന്നു സഞ്ജയ് അവിടെ നിന്നും നിശബ്ദനായി ഇറങ്ങി പോവുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് അമീഷ നേരിട്ട പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. ഡേവിഡ് ധവാന്റെയും സംവിധായകന് പ്രിയദര്‍ശന്റെയും രണ്ട് സിനിമകളില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. അമീഷയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഞ്ജയ് ദത്ത് സമ്മതിക്കാതെ വന്നതാണ് ഇതിന് പിന്നിലെ കാരണം. മാത്രവുമല്ല നിരവധി ചിത്രങള്‍ ഇത് മൂലം നടിക്ക് നഷ്ടമായി.
എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് നടി പിന്നീട് പറഞ്ഞത്. സഞ്ജു തന്നെ സംരക്ഷിക്കുന്ന വ്യക്തിയാണെന്നും ഒരിക്കലും മോശമായി പെരുമാറില്ലെന്നും ആരെങ്കിലും തന്നെ തൊടാന്‍ ശ്രമിച്ചാല്‍ സഞ്ജു അവരെ കൊല്ലുമെന്നും നടി പറഞ്ഞു.