മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ശിവദ. മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് അവര്‍ ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ശിവദ അഭിനയിച്ച ‘എന്തോ മൊഴിയുവാന്‍ ‘ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും നിരവധി ആസ്വാദകര്‍ ഉണ്ട്. വിധു പ്രതാപ് ആലപിച്ചിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത നടന് വിനീത് കുമാറാണ്. ഇപ്പോഴൊരു അഭിമുഖത്തില്‍ അക്കാലത്തെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെയ്ക്കുകയുണ്ടായി.

വിനീത് കുമാര്‍ സംവിധാനം ചെയ്ത മഴ എന്ന ആല്‍ബത്തിലേക്ക് താന്‍ വരുന്നത് അനീഷ് ഉപാസന വഴിയാണെന്ന് അവര്‍ പറയുന്നു. അന്ന് വീഡിയോ ജോക്കി ആയി ജോലി ചെയ്യുക ആയിരുന്നു. എപ്പോഴും മനസ്സില്‍ നില്ക്കുന്ന കുറേയധികം നല്ല അനുഭവങ്ങള്‍ അതില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

ആ സമയം ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിന് വല്ലാത്ത ഇന്‍ഹിബിഷന്‍ ആയിരുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതില്‍ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴായിരുന്നെങ്കില്‍ അത് വളരെ കൂളായിട്ട് ചെയ്യുമെന്ന് അവര്‍ പറയുന്നു.

എന്നാല്‍ അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നു അറിയില്ലായിരുന്നു. വല്ലാത്ത ചമ്മലായിരുന്നു. ഇപ്പോഴും അതൊക്കെ കാണുമ്ബോള്‍ അയ്യേ ഇതെന്താ ഈ കാണിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് സംവിധായകനായ വിനീത് കുമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇനി എന്നെങ്കിലും സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിക്കുന്നത് കണ്ടാല്‍ അവിടെ വന്ന് തല്ലുമെന്ന്. ഇങ്ങനെയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ച് അന്ന് ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോഴും എന്തെങ്കിലും റൊമാന്റിക് സീന്‍ ചെയ്യുമ്ബോള്‍ വിനീതിനെ ഓര്മ വരുമെന്ന് ശിവദ പറയുന്നു.