ഒരു സിനിമ തീരും മുന്‍പ് റിവ്യു എഴുതുന്നവരുണ്ട്, എന്ത് ഫേസ്ബുക്ക് പോസ്റ്റിടാം എന്ന ചിന്തയോടെ സിനിമ കാണുന്നവരാണ് ചിലര്‍ : മഞ്ജു വാര്യര്‍

വളരെ നിഷ്കളങ്കമായി ഒരു  സിനിമ ആസ്വദിക്കുന്നതിനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കുറഞ്ഞു തുടങ്ങിയതായി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. ജയസൂര്യയും മഞ്ചു വാരിയരും പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേരി ആവാസ് സുനോയുടെ പ്രമോഷനോടനുബന്ധിച്ച് സംസാരിക്കുക ആയിരുന്നു അവര്‍. 

മേരി ആവാസ് സുനോ എന്ന ചിത്രം കാണുമ്ബോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ തികച്ചും ശൂന്യമായ മനസ്സോടെ പോകണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് മഞ്ചു പറയുന്നു. മുന്‍വിധിയോടെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുക എന്ന് ആലോചിച്ച്‌ ഒരിയ്ക്കലും സിനിമ കാണരുത്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സിനിമ വളരെ പുതുമയോടെ കാണാനും ആസ്വദിക്കാനും  കഴിയുകയുള്ളൂ. എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് അഭിപ്രായം. പണ്ടൊക്കെ നമ്മള്‍ അങ്ങനെ ആയിരുന്നു.

ആ ഒരു സുഖം വീണ്ടും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. നിഷ്‌കളങ്കമായി ഒരു സിനിമ ആസ്വദിക്കുന്നതിനുള്ള മനസ്സ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അത്തരം ഒരു കഴിവ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തയോടെ സിനിമ കാണുന്ന ഒരുപാട് പേരുണ്ട്. അതുപോലെ ഒരു സിനിമ തീരുന്നതിന് മുമ്ബ് തന്നെ റിവ്യുവും ചിലര്‍ എഴുതാറുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുകയുണ്ടായി. 

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ‘മേരി ആവാസ് സുനോ’യുടെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രജേഷ് സെന്നാണ്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഈ ചിത്രത്തില്‍ റേഡിയോ ജോക്കിയായ കഥാപാത്രത്തെയാണ് ജയസൂര്യ  അവതരിപ്പിച്ചിരിക്കുന്നത്. സ്പീച്ച്‌ തെറാപിസ്റ്റിന്‍റെ വേഷമാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോണി ആന്റണി, ഗൗതമി നായര്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, തുടങ്ങിയവരും ഈ സിനിമയിലുണ്ട്.

Leave a Reply

Your email address will not be published.