മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമാമാണ് 9 എം.എം.

9 എം.എം എന്ന ചിത്രത്തിന്റെ കഥ പറയുന്നതിന് മുമ്ബ് ഒരു കുടുബകഥയാണ് താന്‍ മഞ്ജു വാര്യരോട് പറഞ്ഞതെന്നും, എന്നാല്‍ അതില്‍ മഞ്ചുവിന് താല്‍പര്യമില്ലായിരുന്നെന്നും ധ്യാന്‍ ശ്രീനിവാസന് പറയുകയുണ്ടായി.
9 എം.എം ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. ആദ്യം മഞ്ചു വാര്യരോട് നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. അതായിരിക്കും ഏറെ താല്പര്യം എന്ന് തോന്നിയതുകൊണ്ടാണ് ആ കഥ പറഞ്ഞത്.

എന്നാല്‍, അത്തരത്തിലുള്ള കഥകള്‍ കേട്ട് മടുത്തെന്നും പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും മഞ്ജു പറഞ്ഞു. ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് ഇഷ്ടമെന്ന് അറിയിച്ചു. സ്റ്റീരിയോടൈപ്പ് ആയി മാറുമെന്നും മഞ്ചു പറഞ്ഞു. അതുകൊണ്ട് അത്തരത്തിലുള്ള കഥകള്‍ വേണ്ടന്നും പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാമെന്നും മഞ്ചു തന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതെന്ന് ധ്യാന്‍ ശ്രീനിവാസന് പറയുകയുണ്ടായി.

അത് വളരെ വലിയൊരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് അത് ചെയ്യുന്നത്. തമിഴില്‍ നിന്നും നിരവധി ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ കൂടുതല്‍ സമയം എടുക്കുന്നത്. ചിത്രത്തില്‍ മഞ്ചുവിനൊപ്പം ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.