പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധത്തിനു ഒരു പക്വത വന്നിട്ടുണ്ട്… സിനിമകള്‍ കിട്ടാത്ത കാലം ഉണ്ടായിരുന്നു. പാര്‍വതി തിരുവോത്ത്

മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ട് കെട്ടാണ് റോഷന്‍ ആഡ്രൂസ്സും ബോബ്ബി സഞ്ചയ്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച ഒരു ചിത്രമാണ് നോട്ട് ബുക്ക്. ഈ ചിത്രത്തിലൂടെ മലയാള ചലചിത്ര ലോകത്തേക്ക് കടന്നു വന്ന താരമാണ് പാര്‍വതി തിരുവോത്ത്.

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു അഭിനയേത്രി എന്ന പേര് നേടാന്‍ പര്‍വതിക്ക് കഴിഞ്ഞു. ഇതിനിടെ  നിരവധി വിവാദങ്ങളിലും അവര്‍ പെട്ടിട്ടുണ്ട്.  സമൂഹ മാധ്യമത്തില്‍ ഒട്ടേറെ തവണ ആക്രമങ്ങള്‍ക്ക് അവര്‍ വിധേയ ആയിട്ടും ഉണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ പുഴുവിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. തന്റെ ചലചിത്ര ജീവിതത്തില്‍ സംഭവിച്ച ഒരു ബ്രേക്കിനെ കുറിച്ചാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍.

തനിക്ക് കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷത്തോളം കാലം ഉണ്ടെന്ന് അവര്‍ പറയുന്നു. അത് വളരെയേറെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യത്തെ സിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം തന്നെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം താനും മാധ്യമങ്ങളും തമ്മില്‍ ഉള്ള  ബന്ധത്തിനും , പ്രേക്ഷകരും താനും തമ്മിലുള്ള ബന്ധത്തിനും ഒരു പക്വത വന്നിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു. 

പലപ്പോഴും സിനിമകള്‍ ലഭിക്കാത്ത കാലം ഉണ്ടായിരുന്നു. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നീട് ലീഡ് റോളുകളിലേക്ക് എത്തി. ഇപ്പോള്‍ ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ ലീഡ് റോളല്ല ചെയ്യുന്നത്. അതേപോലെ  കൂടെ എന്ന ചിത്രത്തില്‍ ആണെങ്കിലും
പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് താന്‍ എപ്പോഴും  നോക്കുന്നതെന്ന് അവര്‍ പറയുന്നു. 

Leave a Reply

Your email address will not be published.