പ്രബുദ്ധ നവോത്ഥാന കേരളത്തിലെ പുരുഷുപ്രജകള്‍ അത്ര പ്രശ്നക്കാരാണോ.
പെണ്‍കുട്ടി സ്റ്റേജില്‍ കയറിയാല്‍ മാനം ഇടിയും എന്ന ഗോത്രശാസനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ ചീപ്പ് ഷോയാണത്…… ആഞ്ഞടിച്ച് അഞ്ചു പാര്‍വതി പ്രഭീഷ്..

സോഷ്യല്‍ മീഡിയയില്‍ വളരെ വ്യക്തമായ ഇടപെടല്‍ നടത്തുകയും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിയാണ് അഞ്ചു പാര്‍വതി പ്രഭീഷ്. കഴിഞ്ഞ ദിവസം  പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തത്തിന് ഇറങ്ങിപ്പുറപ്പെട്ട ആക്റ്റിവിസ്റ്റുകളെ പരിഹസിച്ച്‌ അവര്‍ പങ്ക് വച്ച കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. 

2022 ല്‍ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി എന്നതിന്‍റെ തെളിവാണ് ആ ചിത്രവും അത് പ്രതിനിധാനം ചെയ്ത തലക്കെട്ടുകളുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കേരളം പാവയ്ക്കാ പോലെ താഴോട്ടു വളര്‍ന്നുവെന്നതിന്‍്റെ നേര്‍ക്കാഴ്ചയാണ് അത്. ആളും ആരവങ്ങളും അകമ്ബടിയും പോലീസ് പെട്രോളിങ്ങുമായി രാത്രിയില്‍ ഒരു റോഡ് ഷോ നടത്തുക. ഇടതുവശത്തിന്‍്റെ ഓരം ചേര്‍ന്നു നടന്നു ശീലിച്ച കുറേ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റുകള്‍ കളര്‍ഫുള്‍ ഡ്രെസ്സൊക്കെയിട്ട് റോഡ് ഷോയില്‍ പങ്കെടുക്കുക. അത് കണ്ട് രോമാഞ്ചിഫിക്കേഷന്‍ വന്ന എം.എല്‍. എ ഇവരെ അത്ഭുത സ്ത്രീകള്‍ എന്ന് വിശേഷിപ്പിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു .

ബഹിരാകാശത്ത് വനിതകള്‍ കൂളായി വിനോദസഞ്ചാരം നടത്തുന്ന കാലത്ത് ഇത്തരത്തില്‍ പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ സ്ത്രീകള്‍ പൊതുസമൂഹത്തിന് നല്കിയ സന്ദേശം എന്താണെന്ന് അവര്‍ ചോദിക്കുന്നു. പ്രബുദ്ധ നവോത്ഥാന കേരളത്തിലെ പുരുഷുപ്രജകള്‍ അത്ര പ്രശ്നക്കാരാണോ.  സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി 50 ലക്ഷത്തിന്‍്റെ വനിതാ മതില്‍ കെട്ടിയ കേരളത്തില്‍ സ്ത്രീകള്‍ രാത്രി നടക്കണമെങ്കില്‍ ആളും അകമ്ബടിയും ആവശ്യമാണോ.. അതോ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് രാത്രിയാത്ര ചെയ്യുന്നതിന് പറ്റാത്ത ഒരിടമാണ് നവോത്ഥാന പ്രബുദ്ധ കേരളം എന്നു അവര്‍ ചോദിക്കുന്നു.


പത്തു നാല്പതു കൊല്ലം മുമ്ബ് കേരളം ഇങ്ങനെ പുരോഗമിക്കുന്നതിന് മുന്പ് തല ചുമടായി പച്ചക്കറിയും മറ്റും ചുമന്ന് രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് തിങ്കള്‍ ചന്തയിലും ഞായര്‍ ചന്തയിലും കച്ചവടത്തിനായി പോയിരുന്നു. അന്ന് അവര്‍ക്ക് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കാന്‍ ആരുമുണ്ടായിരുന്നില്ല. വഴിവിളക്കുകള്‍ പോലും ഉണ്ടായിരുന്നില്ല. അമ്ബത് ലക്ഷത്തിന്‍്റെ മതിലു കെട്ടാതെ തന്നെ സുരക്ഷിതയാകുവാന്‍ അന്നത്തെ സ്ത്രീകള്‍ക്ക് അറിയാമായിരുന്നു. 

കാലം മാറിയപ്പോള്‍ നാട് വികസിച്ചെങ്കിലും മനുഷ്യരുടെ മനസ്സ് ചുരുങ്ങിപ്പോയി. ആധുനികതയുടെ പിന്നാലെ പായുന്നതിനാല്‍ പൈതൃകമായി കിട്ടിയ പല നല്ല ശീലങ്ങളെയും കൈവിട്ടുകളഞ്ഞു. പിഞ്ചു ശരീരങ്ങളില്‍ വരെ കാമം തിരയാന്‍ മനുഷ്യന്‍ ശീലിച്ചു. പത്തു വയസ്സുകാരിയില്‍ കാമം കണ്ട മഞ്ച് കുമാരന്മാരെ ലവ് വാട്ട് യു ആര്‍ എന്ന് പ്രോത്സാഹിപ്പിക്കുന്നതിന് ആളുണ്ടായി. ഗുല്‍മോഹറിന്റെ ചുവട്ടിലെ ചേച്ചിപ്പെണ്ണുങ്ങളോട് ആദരവ് തോന്നണമെങ്കില്‍ സെക്സ് സംസാരിക്കണമെന്ന നിബന്ധനയുണ്ടായി. കണ്‍സന്‍്റ് എന്ന വാക്കും കൈയില്‍ പിടിച്ച്‌ ഞരമ്ബന്മാര്‍ പുരോഗമനം പറയാന്‍ തുടങ്ങി. വീ വാണ്ട് സെക്ഷ്വല്‍ ഫ്രീഡം എന്ന മുദ്രാവാകൃങ്ങള്‍ കലാലയ കവാടങ്ങളില്‍ നിരന്നു.  

സ്വന്തം വീട്ടിലെ നാലു ചുമരുകള്‍ക്കുള്ളില്‍ പോലും പെണ്ണ് സുരക്ഷിതയല്ലെന്ന് ജിഷയിലൂടെയും, ഓടുന്ന ട്രെയിനില്‍ അവള്‍  സുരക്ഷിതയല്ലെന്ന് സൗമ്യയും  പിഞ്ചു മേനികള്‍ കൊത്താന്‍ പറക്കുന്ന കഴുകന്മാര്‍ ചുറ്റിലുമുണ്ടെന്ന് വാളയാറിലെ കുഞ്ഞുങ്ങളും സാക്ഷ്യം പറഞ്ഞു. എണ്ണിയാല്‍ തീരാത്ത നിരവധി പീഡനങ്ങളാണ് പത്തുകൊല്ലത്തിനിടയില്‍ സാക്ഷര പ്രബുദ്ധ കേരളത്തില്‍ നടന്നത്. 

സൂര്യചന്ദ്രന്മാരുടെ വരവിനെയും പോക്കിനെയും അടിസ്ഥാനമാക്കിയുള്ളതല്ല സ്ത്രീ സുരക്ഷിതത്വം, ഈ റോഡ് ഷോ തുറന്നു കാട്ടുന്നു. ഇത് മുന്നേറ്റമല്ല! പിന്നിലേയ്ക്കുള്ള നടത്തമാണ്. പെണ്‍കുട്ടി സ്റ്റേജില്‍ കയറിയാല്‍ മാനം
ഇടിയും എന്ന ഗോത്രശാസനത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ത്രാണിയില്ലാത്ത ഇവരുടെ ചീപ്പ് ഷോയെ അര്‍ഹിച്ച അവഗണനയോടെ തള്ളിക്കളയുകയാണ് ബോധമുള്ള മനുഷ്യര്‍. 2022ലെ ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോയാണ് ഈ റോഡ് ഷോയെന്ന് അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.