മമ്മൂട്ടിയും – പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴുവിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനായ ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ് തിരക്കഥ എഴുതിയ ചിത്രമാണ് പുഴു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിന് തിരക്കഥ തയ്യാറാക്കിയ ഷറഫ്, സുഹാസ് എന്നിവര്‍ ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് പുഴുവിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഓ ടീ ടീ യില്‍ റിലീസ് ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഞെട്ടിക്കുന്നതാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. മമ്മൂട്ടി ആദ്യമായി ഒരു വനിത സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുഴുവിന്റെ ട്രെയ്ലര് തന്നെ വളരെയധികം ചര്‍ച്ച പിടിച്ചു പറ്റിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടേയും പാര്‍വതി തിരുവോത്തിന്റെയും ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങളും സംവിധായക തന്നെ പങ്കുവെക്കുകയുണ്ടായി. അസാധാരണമായ എന്തെങ്കിലും കിട്ടുമെന്ന് കരുതി പലപ്പോഴും മമ്മൂട്ടി അഭിനയിക്കുമ്ബോള്‍ ഷോട്ട് കഴിഞ്ഞിട്ടും കട്ട് പറയാന്‍ മറന്നു പോകുമെന്ന് അവര്‍ പറയുന്നു. കട്ട് പറഞ്ഞില്ലെങ്കില്‍ മമ്മൂട്ടി തന്നെയൊന്ന് നോക്കും. അയ്യോ എന്നു പറഞ്ഞായിരിക്കും താന്‍ അത്തരത്തിലുള്ള സീനുകളില്‍ കട്ട് പറഞ്ഞ് അവസാനിപ്പിക്കുകയെന്ന് അവര്‍ പറയുന്നു. മമ്മൂട്ടിയുടേയും പര്‍വതിയുടെയും പ്രത്യേകതകളെക്കുറിച്ചും റത്തീന വാചാലയായി.

നമുക്ക് ആവശ്യമുള്ളതെന്താണോ അത് വളരെ കൃത്യമായി അഭിനയിച്ച് കയ്യില്‍ തരുന്ന അഭിനേതാക്കളാണ് മമ്മൂട്ടിയും പാര്‍വതിയും. എന്ത് കറക്ഷന് പറഞ്ഞാലും അത്പോലെ തന്നെ ചെയ്ത് തരുന്നവരാണ് അവരിരുവരുമെന്ന് റത്തീന പറയുന്നു. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.