കുട്ടികളില്ലെന്ന കാരണം പറഞ്ഞ് വിവാഹം കഴിച്ചത് മൂന്ന് തവണ.. പിന്നീട് ആശുപത്രിയിലെത്തി പരിശോധന നടത്തിയ ഭാര്യമാര്‍ ആ സത്യം തിരിച്ചറിഞ്ഞു… ഇതേസമയം നാലാമതൊരു വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു ഭര്‍ത്താവ്……

നാലാമത്തെ പ്രാവശ്യവും വിവാഹം കഴിക്കാന്‍ ഒരുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി മറ്റ് ഭാര്യമാര്‍ രംഗത്ത്. ഭര്‍ത്താവ് ആഗ്രയിലെ ഷാഗഞ്ച് നിവാസിയാണ്. അദ്ധ്യാപകനായ ഇദ്ദേഹത്തിനെതിരെ പരാതി നല്കിയിരിക്കുകയാണ് യുവതികള്‍ . ഈ ഭര്‍ത്താവ് നിലവില്‍ ജയ്പൂരിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തില്‍ അദ്ധ്യാപകനായി ജോലി നോക്കുകയാണ്. തങ്ങളുടെ ഭര്‍ത്താവ് കുട്ടികളില്ലെന്ന കാരണം പറഞ്ഞ്  വീണ്ടും വിവാഹിതനാകാന്‍ തയ്യാറെടുക്കുന്നു എന്നാണ് യുവതികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.

ഈ അദ്ധ്യാപകന്‍ ആദ്യമായി വിവാഹം കഴിക്കുന്നത് ഇരുപത് വര്‍ഷം മുന്‍പാണ്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടായില്ല. തുടര്‍ന്നു ഭാര്യ തന്നെ മുന്‍കൈ എടുത്ത് തന്‍റെ തന്റെ സഹോദരിയുമായി ഇയാളുടെ വിവാഹം നടത്തിക്കൊടുത്തു. ഈ വിവാഹം കഴിഞ്ഞതിന് ശേഷം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കുട്ടികളുണ്ടാകത്തത്തിനാല്‍ ആദ്യ ഭാര്യ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് മൂന്നാമതും വിവാഹിതനാവാന്‍ ഉള്ള ശ്രമം തുടങ്ങി.

കുട്ടികള്‍ ഉണ്ടാകുന്നതിന് വേണ്ടി മൂന്നാമതും വിവാഹം കഴിക്കണമെന്ന് ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭാര്യ സമ്മതം അതിന് നല്കി. എന്നാല്‍ പിന്നീട് രണ്ട് ഭാര്യമാരും കൂടി ആശുപത്രിയില്‍ എത്തി, ചികിത്സ തേടി. അപ്പോഴാണ് അറിയുന്നത് അവര്‍ക്ക് അമ്മയാകുന്നതിന് ഒരു  തടസവും ഇല്ലന്നു മനസ്സിലാക്കുന്നത്. അതേ സമയം കുട്ടികളില്ലെന്ന കാരണത്താല്‍ നാലാമതും വിവാഹം കഴിക്കാന്‍ ഉള്ള തയാറെടുപ്പിലായിരുന്നു അദ്ധ്യാപകന്‍. തുടര്‍ന്നു മേയ് 12ന് മറ്റൊരു സ്ത്രീയുമായുള്ള വിവാഹം നിശ്ചയിക്കുക ആയിരുന്നു. ഇതോടെ ഭര്‍ത്താവിനെതിരെ പരാതിയുമായി ആദ്യ ഭാര്യമാര്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെത്തി.

Leave a Reply

Your email address will not be published.