മകനും മരുമകളും കൂടി ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടിയെ തരണം … അല്ലെങ്കില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്കണം… മകനും മരുമകള്‍ക്കുമെതിരെ പരാതിയുമായി മാതാപിതാക്കള്‍.

കഴിഞ്ഞ ദിവസം വളരെ മകനും മാര് മകള്‍ക്കുമെതിരെ വിചിത്രമായ ഒരു
ഒരു പരാതിയുമായി അച്ഛനും അമ്മയും രംഗത്ത് വന്നു. ഹരിദ്വാര്‍ സ്വദേശികളായ എസ്.ആര്‍. പ്രസാദും ഭാര്യയുമാണ് പരാതിക്കാര്‍. മകനും മരുമകളും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പേരക്കുട്ടിയെ നല്‍കണം, അല്ലാത്ത പക്ഷം  അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ് ഇവരുടെ പരാതി. ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. 

കുട്ടി ആണോ പെണ്ണോ എന്നത് പ്രശ്നമല്ല, ഒരു പേരക്കുട്ടിയെയാണ് വേണ്ടതെന്ന് എസ്.ആര്‍. പ്രസാദ് പറയുന്നു. തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ ലഭിക്കും എന്ന ആഗ്രഹത്തിന്‍റെ പുറത്ത്  2016ലാണ് മകന്റെ വിവാഹം നടത്തുന്നത്. മകനേ പഠിപ്പിക്കുന്നതിനും വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുമായി ഇതിനോടകം ധാരാളം  പണം ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോള്‍ സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണ്. പേരക്കുട്ടി ഇല്ലാത്തതിന്റെ വിഷമം വേറെ. അതുകൊണ്ട് തന്നെ മകനും മരുമകളും കൂടി 2.5 കോടി വീതം തങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് പ്രസാദിന്‍റെയും ഭാര്യയുടെയും ആവശ്യം. 

തങ്ങളുടെ സാമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് പഠനത്തിനും മറ്റുമായി മകനെ  അമേരിക്കയില്‍ അയച്ചത്. തന്‍റെ കൈയില്‍ ഇപ്പോള്‍ പണം ഇല്ല. വീട് നിര്‍മ്മിക്കുന്നതിനായി ബാങ്കില്‍ നിന്നും ഒരു വായ്പ എടുത്തിരുന്നു. അതോടെ  സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണ്. വല്ലാത്ത വിഷമവും ഉണ്ട്.  അതുകൊണ്ട് മകനും മരുമകളും കൂടി ഒരു പേരക്കുട്ടിയെ നല്‍കണം. അതിന് കഴിയില്ലങ്കില്‍ 2.5 കോടി വീതം തരണമെന്നും പ്രസാദ് ആവശ്യപ്പെടുന്നു. വളരെ വിചിത്രമായ ഈ പരാതി സമൂഹ മാധ്യമത്തിലും മറ്റും വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.