പുഷ്പ എന്ന ചിത്രത്തിന് വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഭലം എത്രയാണെന്ന് അറിയാമോ ?

തെലുങ്ക് നടനായ അല്ലു അര്‍ജുന്‍ മലയാളി യുവാക്കളുടെയും ഹരമായ താരമാണ് . തെലുങ്ക് ആണ് കര്‍മ മേഖല എങ്കിലും അല്ലു അര്‍ജ്ജുന്‍ നായകനായുള്ള നിരവധി ചിത്രങ്ങള്‍ ഡബ്ബ് ചെയ്തു മലയാളത്തിലും റിലീസ് ചെയ്യാറുണ്ട്. കേരളത്തിലും ഫാന്‍സ് അസ്സോസ്സിയേഷന്‍ ഉള്ള നടനാണ് ഇദ്ദേഹം. തെലുങ്കിലെ ഏറ്റവും വില പിടിപ്പുള്ള നടന്മാരില്‍ ഒരാളായ അല്ലു അര്‍ജ്ജുന്‍ തന്റെ പുതിയ ചിത്രമായ പുഷ്പക്ക് വാങ്ങുന്ന പ്രതിഭലവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മെഗാ ഹിറ്റായ ആര്യക്കും ആര്യ 2 നും ശേഷം പുതിയതായി വരുന്ന പുഷ്പ എന്ന സുകുമാര്‍ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഭലമ് 70 കോടിയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തില്‍ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫസ്സിലും വേഷമിടുന്നുണ്ട്. തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ധനഞ്ജയ്, സുനില്‍,അജയ് ഘോഷ് തുടങ്ങിയവും പ്രധാന കഥാപാത്രങ്ങളെ അഭിനയിക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

Leave a Reply

Your email address will not be published.