ജോജു ജോര്‍ജിനെക്കുറിച്ച് കാര്‍ത്തിക് പറഞ്ഞത്

ജോജുവിന്‍റെ അഭിനയ മികവിനെക്കുറിച്ചു ചോദിച്ചാല്‍ മറുവാക്കില്ലാതെ മികച്ച നടന്‍ എന്ന മറുപടി പറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി സിനിമയുടെ ഇടനാഴികളില്‍ ആരാലും ശ്രദ്ധിക്കപ്പെടനില്ലാതെ കാലം കഴിച്ച അദ്ദേഹം തന്റെ ആത്മസമര്‍പ്പണത്തിലൂടെ മാത്രം ഉയര്‍ന്ന് വന്ന നടനാണ്. ചെറിയ വേഷങ്ങളിലൂടെ പതിയെ വളര്‍ന്ന് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വരെ അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. ഇപ്പോള്‍ ജോജുവിന്റെ അഭിനയ മികവിനെക്കുറിച്ച് അത്ഭുതം കൂറുകയാണ് തമിഴ് സംവിധായകനായ കര്‍ത്തിക് സുബ്ബരാജ്.

കര്‍ത്തിക്കിന്റെ ധനുഷ് ചിത്രമായ ജഗമേ തന്തിരത്തില്‍ പ്രതിനായകന്റെ വേഷം ചെയ്തിരിക്കുന്നത് ജോജുവാണ്. ആ കഥാപാത്രത്തിന് യോജിക്കുന്ന നടന് വേണ്ടി താന്‍ ഒരുപാട് അലഞ്ഞുവെന്നും ഒടുവില്‍ ജോജുവിന്‍റെ അഭിനയമികവുകൊണ്ട് അനശ്വരമായ ജോസ്സഫ്,ചോല എന്നീ ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് ഇതിലേക്ക് കാസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ജോസഫിലെ പ്രകടനം ഞെട്ടിച്ചു, ഒരു റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായി ജോജു ജീവിച്ചു, സംവിധായകന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജഗമേ തന്തിരത്തിലും അദ്ദേഹത്തിന്റെ പ്രകടനം ആസ്സാധ്യമാണെന്നും ചിത്രം കണ്ടു കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസ്സിലാകുമെന്നും കര്‍ത്തിക് വിലയിരുത്തുന്നു.

വിജയ് സേതുപതിയെപ്പോലെ ഒരുപാട് കഷ്ടപ്പെട്ട് ഉയര്‍ന്നു വന്ന നടനാണ് ജോജു. മികച്ച ഒരു അഭിനേതാവ് എന്നതിലിപരി ഒരു നല്ല മനുഷ്യന്‍ കൂടിയാണ് ജോജുവെന്നുമാണ് സംവിധായകന്റെ പക്ഷം. മലയാളിയായ ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ജഗമേ തന്തിരത്തില്‍ ധനുഷ് ഒരു ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് എത്തുന്നത്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. ജൂണ്‍ 18നു നെറ്റ് ഫ്ലിക്സില്‍ ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published.