അയാള്‍ക്ക് അങ്ങനെ ഒരു സ്വഭാവം ഇല്ല: പ്ര്വിത്വിരാജിനെക്കുറിച്ച് മീര ജാസ്മിന്‍ പറഞ്ഞത്.

രഞ്ജിത് സംവിധാനം ചെയ്തു നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് പൃഥ്വിരാജ്. മലയാള സിനിമാ ലോകത്ത് രാജു കൈ വയ്ക്കാത്ത ഒരു മേഖലയും ഇല്ല. സംവിധാനം നിര്‍മ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലയിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് അദ്ദഹം. പൊതുവേ ഗോസ്സിപ്പികളില്‍ നിന്നും പാടേ പിന്‍വലിഞ്ഞു നില്‍ക്കുന്ന രാജുവിനെക്കുറിച്ച് മീര ജാസ്മിന്‍ പറഞ്ഞ ഒരു അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ് ഇപ്പോള്‍.

ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മീര ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും നല്ല നടി എന്നു പേര് കേട്ട അഭിനയത്രി ആണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരേ മീരയെ തേടി എത്തിയിട്ടുണ്ട്. പൃഥ്വിക്കൊപ്പം മീര അഭിനയിച്ച സ്വപ്നക്കൂട് ചക്രം തുടങ്ങിയ സിനിമകള്‍ ഏറെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയവയാണ് .

ചില നടന്മാരെപ്പോലെ കള്ളം പറയുന്ന നടനല്ല പൃഥ്വി,അദ്ദേഹത്തിന് അങ്ങനെ ഒരു സ്വഭാവം ഇല്ല,മീര പറയുന്നു. സത്യസന്ധമായി മാത്രം സിനിമയെ സമീപിക്കുന്ന രാജു ക്യാമറക്ക് മുന്നില്‍മാത്രമേ അഭിനയിക്കാറുളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം പച്ചയായ ഒരു മനുഷ്യനാണ്. വളരെ സത്യ സന്ധനായ വ്യക്തിയാണ് പൃഥ്വി എന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.