പേരക്കുട്ടിയെ തട്ടി കൊണ്ടുപോയി കാമുകിയ്ക്ക് നല്കിയ കേസില്‍ 56 – കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരുമാസം മാത്രം പ്രായമുള്ള കുട്ടിയെയാണ് ഇയാള്‍ തന്റെ കാമുകിയ്ക്ക് വേണ്ടി തട്ടിക്കെണ്ടു പോയത്.

ഈ സംഭവം നടന്നത് ഏപ്രില്‍ 20-നാണ്. മുഹമ്മദ് സഫര്‍ കഴിഞ്ഞ 3 വര്‍ഷമായി 40-കാരിയായ അയല്‍ക്കാരിയുമായി ഇഷ്ടത്തിലായിരുന്നു. കുട്ടികളില്ലാതിരുന്നതിനാല്‍ കാമുകി ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തണം എന്ന ആഗ്രഹം പലപ്പോഴും പറഞ്ഞിരുന്നു. പല ആവൃത്തി കാമുകി ഈ ആവശ്യം ഉന്നയിച്ചതിലൂടെ മുഹമ്മദ് സഫര്‍ സ്വന്തം മകളുടെ കുട്ടിയെ തന്നെ തട്ടി കൊണ്ടു പോയി കാമുകിയ്ക്ക് കൊടുത്തു.
ഈ കേസില്‍ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സഫറിന്റെ മകള്‍ക്ക് നാല് കുട്ടികളാണ് ഉള്ളത്. നാലാമത്തെ കുട്ടി ജനിച്ചപ്പോള്‍ കുട്ടികളില്‍ ഒരാളെ തനിക്ക് തരാമോ എന്ന് സഫര്‍ മകളോട് ചോദിച്ചിരുന്നു.

എന്നാല്‍ സഫറിന്റെ ഈ ആവിശ്യം മകളും മരുമകനും നിരസിച്ചു. ഇതോടെയാണ് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇയാള്‍ തട്ടിക്കൊണ്ട് പോകുന്നത്. രാത്രി മരുമകന്റെ വീട്ടിലെത്തിയ പ്രതി എല്ലാവരും ഉറങ്ങി എന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ തട്ടിക്കൊണ്ട് കടന്നു കളയുക ആയിരുന്നു.
അടുത്ത ദിവസം രാവിലെയാണ് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇതോടെ മരുമകന് കാസിം പോലീസ്സില്‍ പരാതി നല്കി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഹമ്മദ് സഫറാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തി.

തുടര്‍ന്നു ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ കുഞ്ഞിനെ ലഭിച്ച കാമുകിയും ഭര്‍ത്താവും അപ്പോഴേക്കും ബിഹാറിലേക്ക് കടന്നിരുന്നു. പിന്നീട് ബിഹാറില്‍ എത്തിയാണ് പോലീസ് ദമ്ബതികളെ പിടികൂടുന്നത്.