വിവേക് അഗ്നിഹോത്രിക്കു മുന്നില്‍ അടി പതറി മാതൃഭൂമിയുടെ മാധു… ഒടുവില്‍ കത്രിക വച്ച് അഭിമുഖം പുറത്തിറക്കി…മറുപണി കൊടുത്ത് സംവിധായകന്‍…

അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറ്റവും അധികം നിരൂപക പ്രശംസ പിടിച്ച് പറ്റിയ ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വിവേക് അഗ്നിഹോത്രി സംവിധാനം നിര്‍വഹിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം. ചിത്രം വലിയ ചര്‍ച്ച ആയതോടനുബന്ധിച്ച് സംവിധായകനുമായി മാതൃഭൂമി റിപ്പോര്‍ട്ടര്‍ നടത്തിയ അഭിമുഖം മറ്റൊരു വിവാദമാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്.

അഭിമുഖം നടത്തിയ മാതൃഭൂമിയുടെ അവതാരകയ്ക്കെതിരെ ഇപ്പോള്‍  വിവേക് ​​അഗ്നിഹോത്രി രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ എഡിറ്റ് ചെയ്താണ് തന്‍റെ അഭിമുഖം പുറത്തു വിട്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു അഭിമുഖം നടത്തുന്നതിന് അവതാരകന്‍  നന്നായി ഗൃഹപാഠം ചെയ്യണമെന്നു കാണിക്കുന്ന ഒട്ടനവധി കമന്റുകളാണ് സംവിധായകന്റെ ട്വീറ്റിന് മറുപടിയായായി ലഭിക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളായ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും വലിയൊരു വിഭാഗം പലായനം ചെയ്യുകയും ചെയ്ത വസ്തുത നിലനില്‍ക്കെ, കശ്മീര്‍ വംശഹത്യ നടന്നത് ജഗ്മോഹന് ഭരണം നടത്തുമ്പോഴാണെന്ന് അഭിപ്രായപ്പെട്ട അവതാരകയായ മധുവിന് സംവിധായകന്‍ വ്യക്തമായ മറുപടിയാണ് നല്‍കുന്നത്. സിനിമ കാണാതെയും, ചരിത്രത്തെ കുറിച്ച് അവബോധം ല്ലാതെയുമാണോ ഒരാളെ അഭിമുഖം നടത്തുന്നത് എന്നാണ് മധുവിന് നേരെ പരമ പ്രധാനമായി ഉയരുന്ന വിമര്‍ശനം.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള രാജിവെക്കുകയും ഗവര്‍ണര്‍ ജഗ്മോഹന്‍ ഭരണം ഏറ്റെടുക്കുകയും ചെയതതോടെയാണ് കശ്മീരി പണ്ഡിറ്റുകള്‍ ദുരിതം അനുഭവിച്ചതെന്നായിരുന്നു അവതാരക അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെ ഫാറൂഖ് രാജി വച്ച് പിന്നീടുള്ള 20 ദിവസങ്ങളില്‍ കശ്മീരില്‍ ഭരണകൂടം ഉണ്ടായിരുന്നില്ല എന്ന യധാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവതാരക വിസമ്മതിക്കുകയും ചെയ്തു. 

ചരിത്രവുമായി ബന്ധപ്പെട്ട  വാദങ്ങള്‍ അവതാരക ഉയര്‍ത്തിയതോടെ, ‘ നിങ്ങള്‍ സിനിമ കണ്ടിരുന്നോ, കശ്മീരിന്റെ യഥാര്‍ത്ഥ ചരിത്രം വായിച്ചിട്ടുണ്ടോ?’ എന്ന് സംവിധായകന്‍ തിരിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍, കൊലപാതകം നടക്കുന്നതിന് മുമ്ബ് മുഖ്യമന്ത്രി രാജിവെച്ചതും ഗവര്‍ണര്‍ ജഗ്മോഹന്‍ ചുമതല ഏറ്റെടുത്തതും തനിക്ക് അറിയാമെന്നുമായിരുന്നു മധുവിന്റെ മറുപടി. 

സിനിമ എന്താണ് പറഞ്ഞതെന്ന് അറിയാതെ, എങ്ങനെയാണ്  കശ്മീര്‍ ഫയലുകളുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. 
നിങ്ങള്‍ക്ക് ഒന്നും അറിയില്ലന്നു സംവിധായകന്‍ തുറന്നടിച്ചു. 

തെറ്റായ വസ്തുതകള്‍ പറഞ്ഞ മാധ്യമപ്രവര്‍ത്തകയെ അഗ്നിഹോത്രി വിമര്‍ശിച്ച ഭാഗം അഭിമുഖത്തില്‍ നിന്നും എഡിറ്റ് ചെയ്ത് ആണ് പിന്നീട് മാതൃഭൂമി പ്രസ്സിദ്ധീകരിച്ചത്. ഇതിനെ കുറിച്ചായിരുന്നു സംവിധായകന്‍ ട്വീറ്റ് ചെയ്തതും. ഈ ഭാഗം സംവിധായകന്‍ ട്വിറ്ററില്‍ പങ്കു വെച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Leave a Reply

Your email address will not be published.