സ്ത്രീധനമായി ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപ നല്‍കിയില്ല; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തത്തിന് ശേഷം വീഡിയോ ചിത്രീകരിച്ച്‌ യുട്യൂബിലിട്ട് തുക ഈടാക്കി…

ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപ നല്‍കാത്തതില്‍ പ്രതികാരം എന്നോണം കൂട്ടബലാത്സംഗം ചെയ്യുന്നതിന് വേണ്ടി ഭര്‍ത്താവ്, ഭാര്യയെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കൂടാതെ ബലാത്സംഗം ചെയ്യുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ വിവിധ പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. മനുഷ്യ മനസാക്ഷി മരവിക്കുന്ന ഈ സംഭവം നടന്നത് രാജസ്ഥാനിലെ ഭരത്പൂരിലാണ്. 

താന്‍ ആവശ്യപ്പെട്ട പണം നാല്‍കാത്തതിനാല്‍ ബലാത്സംഗ വീഡിയോ ഇന്റര്നെറ്റില്‍ അപ്ലോഡ് ചെയ്ത് പണം സമ്ബാദിക്കുമെന്ന ഭീഷണി മുഴക്കിയതായും യുവതി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. യുവതി നല്കിയ പാരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ചില ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ബലാത്സംഗ വീഡിയോ യുട്യൂബില്‍ പ്രചരിപ്പിച്ചതായി പരാതി ലഭിച്ചെങ്കിലും ഇത്  സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരത്പൂര്‍ കമാന്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദൗലത്ത് സാഹു പറഞ്ഞു.

ഭര്‍ത്താവ് പണത്തിനായി യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒടുവില്‍ പണം ലഭിക്കാതെ വന്നതോടെ ബലാത്സംഗം ചെയ്ത് വീഡിയോ നെറ്റില്‍ അപ്ലോഡ് ചെയ്തു പണം സാമ്പാതിക്കാന്‍ ശ്രമിക്കുക ആയിരുന്നെന്നും യുവതി പറയുന്നു.   

2019-ല്‍ ഹരിയാനയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാള് മുതല്‍ തന്നെ  ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഒടുവില്‍ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ യുവതി തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് തന്നെ ഇവരെ അനുനയിപ്പിച്ച്‌ തിരിച്ചു കൂട്ടിക്കൊണ്ട് വരുക ആയിരുന്നു. 

പിന്നീട് ഒരു ദിവസം ഭര്‍ത്താവ് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് കൂടിക്കൊണ്ട് വന്ന് യുവതിയെ അയാളുടെ മുന്നില്‍ വച്ച്‌ കൂട്ടബലാത്സംഗം ചെയ്യാന്‍ പറഞ്ഞു. പിന്നീട്  ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.  ഇത് യൂ ടൂബില്‍ അപ്ലോഡ് ചെയ്യുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.