ഭര്‍ത്താവിന്റെ കൊടിയ പീഡനത്തിനെതിരെ പരസ്യ സമരവുമായി യുവതി രംഗത്ത്. ആന്ധ്രാ പ്രദേശിലെ നന്ദിഗാമയില് നിന്നുള്ള നവ്യത എന്ന യുവതിയാണ് തന്റെ ലൈംഗിക ബലഹീനത ഒളിച്ചു വയ്ക്കുന്നതിന് വേണ്ടി ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. ഈ യുവതി കൃഷ്ണ നദിക്കരയിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ആദ്യ രാത്രിയില്‍ പോലും തനിക്ക് ലൈംഗിക സുഖം നല്കാന് ഭര്‍ത്താവിന് കഴിഞ്ഞിട്ടില്ല. സ്വന്തം കഴിവുകേട് മറച്ചു വെയ്ക്കുന്നതിന് തന്നെ അതിക്രൂരമായി മര്‍ദ്ദിക്കുകയാണ് അയാള്‍ ചെയ്തതെന്ന് യുവതി ആരോപിക്കുന്നു.

നാല് വര്‍ഷം മുമ്ബാണ് നരേന്ദ്രനാഥും നവ്യതയുമായുള്ള വിവാഹം നടക്കുന്നത്. സ്ത്രീധനമായും അല്ലാതെയും വലിയ തുക നല്‍കിയാണ് യുവതിയുടെ മാതാപിതാക്കള്‍ ഇയാളുമായുള്ള വിവാഹം നടത്തിയത് . എന്നാല്‍ ആദ്യ രാത്രിയില്‍ത്തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഭര്‍ത്താവ് മടി കാണിച്ചു. അത് ശരിക്കും ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു. ഭര്‍ത്താവ് അയാളുടെ ബലഹീനത മറച്ചു വയ്ക്കാന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും നവ്യത പറയുന്നു.

പീഡനം പതിവായി മാറി. പിന്നീട് ഭാര്യയുടെ കുടുംബത്തില്‍ നിന്നും ഉള്ളവര്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കാനും തുടങ്ങി. ഇതോടെയാണ് താന്‍ കൃഷ്ണ നദിക്കരയില്‍ പ്രതിഷേധം ആരംഭിച്ചതെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ചെയ്താല്‍ തന്നെ പോലീസ് പിടിച്ചാലോ എന്ന ഭയം മൂലമാണ് പ്രതിഷേധത്തിന് കൃഷ്ണ നദിക്കര തിരഞ്ഞെടുത്തതെന്ന് യുവതി പറയുന്നു. ഈ സംഭവം വലിയ വിവാദമായി ,മാറിയതോടെ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.