മണി എന്ന മനുഷ്യസ്നേഹിയെക്കുറിച്ച് പുറം ലോകം അറിയാത്ത കഥ പങ്ക് വച്ച് സംവിധായകന്‍ വിനയന്‍

അകാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ നടനായ കലാഭവന്‍ മണിയെ നിറകണ്ണുകളോടെ അല്ലാതെ ഓര്‍മിക്കുവാന്‍ ഒരു മലയാളിക്കും കഴിയില്ല. മികച്ച ഒരു നടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹി കൂടി ആയിരുന്നു അദ്ദേഹം. അറിഞ്ഞും അറിയാതെയും അദ്ദേഹം ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ അവസ്സാനിക്കില്ല. അസ്സുഖ ബധിതനായതിനെത്തുടര്ന്ന് 2016 മാര്‍ച്ച് 6 നു കാലയവനികക്കുള്ളില്‍ മറഞ്ഞ മണിയുടെ മരണവുമായി ബന്ധപ്പെട്ട അസ്വാഭാവികത ഇപ്പൊഴും അന്വേഷണത്തിന്റെ പരിധിയില്‍ ആണ്.

ലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ 2018ല്‍ ഒരു സിനിമ മണിയുടെ തന്നെ ഗോഡ് ഫാദര്‍ എന്ന് വിളിപ്പേരുള്ള വിനയന്‍ സ്ംവിധാനം ചെയ്തിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട കഥയുടെ ആലോചനയില്‍ ഇരിക്കുമ്പോള്‍ തനിക്ക് വന്ന ഒരു ഫോണ്‍ കോളിനെക്കുറിച്ച് അദ്ദേഹം ഒരു ഇന്‍റര്‍വ്യൂവില്‍ പറയുകയുണ്ടായി.

ഒന്നിലേറെ തവണ തന്നെ വിളിച്ച സ്ത്രീ അവര്‍ക്ക് മണിയെക്കുറിച്ച് ഒരു വിവരം അറിയിക്കാന്‍ ഉണ്ട് ദയവ് ചെയ്ത് കേള്‍ക്കണമെന്ന് ആവര്‍ത്തിച്ചു. താന്‍ ആ സമയം മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്ന വാര്ത്ത പുറത്ത് വന്നിരിക്കുകയായിരുന്നു. തനിക്ക് ഒരു കഥ പറയനുണ്ടെന്നും കേള്‍ക്കാന്‍ മനസ്സ് കാണിക്കണമെന്നും പല പ്രാവശ്യം അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ അവര്‍ക്ക് പറയാനുള്ള കഥ കേള്‍ക്കാമെന്ന് സമ്മതിച്ചു.

കലാഭവന്‍ മണി എന്ന മനുഷ്യസ്നേഹി തനിക്ക് ചെയ്ത സഹായത്തെക്കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. തൃശൂരിനും ഒറ്റപ്പാലത്തിനും ഇടയില്‍ വഴിയോരത്ത് പഴകിയ ഫ്ലെക്സ് വലിച്ചുകെട്ടിയ ചോര്ന്നോലിക്കുന്ന ഒരു കുടിലിലാണ് അവരും പറക്കമുറ്റാത്ത മൂന്ന് മക്കളും കഴിഞ്ഞു പോരുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയുള്ള രാത്രിയില്‍ നനയാതിരിക്കാന്‍ തന്‍റെ മൂന്ന് മക്കളെയും നെഞ്ചോട് ചേര്ത്ത് ആകെയുള്ള വീട്ടുപകരണമായ ഡസ്കിനടിയില്‍ അഭയം പ്രാപിച്ച തങ്ങളുടെ കുടിലിന്റെ മുന്നിലേക്ക് ഒരു വാഹനം വന്നു നില്‍ക്കുന്നതും
അതില്‍ നിന്നും ഒരാള്‍ മഴ നനഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു വരുന്നതും അവര്‍ കണ്ടു. ഫ്ലെക്സ് വലിച്ചു കെട്ടിയ വീടിനുള്ളിലെ കാഴ്ച റോഡിലൂടെ പോവുകയായിരുന്ന മണി കണ്ടുവത്രെ. തന്‍റെ വീട്ടിലേക്ക് കടന്നു വരുന്ന കലാഭവന്‍ മണിയെക്കണ്ട് പുറത്തേക്ക് ഇറങ്ങിച്ചെന്ന അവരോട് പേര് മഴ നനഞ്ഞ് നിന്നുകൊണ്ടു മണി വിവരങ്ങള്‍ മനസ്സിലാക്കി . തന്റെ കുട്ടിക്കാലത്ത് താനും ഇതുപോലെ ചോര്‍ന്നോലിക്കുന്ന വീട്ടില്‍ മഴയെ ഭയന്ന് കാലം കഴിച്ചിട്ടുണ്ടെന്നും ഇത് കണ്ടപ്പോള്‍ തന്‍റെ കുട്ടിക്കാലം ഓര്മ വന്നുവെന്നും ദുഖത്തോടെ മണി പറഞ്ഞു. സ്വന്തമായി ദാരിദ്ര്യമല്ലാതെ ഒന്നുമില്ലാത്ത ആ സാദു സ്ത്രീക്കും കുട്ടികള്‍ക്കും വൈകാതെ തന്നെ 3 സെന്‍റ് പുരയിടവും അതില്‍ ഒരു വീടും വച്ചു നല്‍കിയെന്നും നിറകണ്ണുകളോടെ അവര്‍ വിനയനോട് പറഞ്ഞു.

ഇത്തരത്തില്‍ പുറത്തറിയാത്ത ഒട്ടനവധി സഹായങ്ങള്‍ കൈ അയച്ച് ചെയ്യുന്ന ഒരു തികഞ്ഞ മനുഷ്യ സ്നേഹിയാണ് മണി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ ഇത്തരം ഒരു രംഗം വിനയന്‍ ചിത്രീകരിച്ചിട്ടുണ്ട്. അതിനു പ്രചോദനമായത് ആ സ്ത്രീയുടെ ഫോണ്‍ കോളാണെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.