ഇരുവറിലേക്ക് ആദ്യം തിരഞ്ഞെടുത്തെങ്കിലും ഒടുവില്‍ തഴയപ്പെട്ടു. തോല്‍വി സമ്മതിക്കാതെ പരിശ്രമിച്ചു. പിന്നീടുള്ളത് ചരിത്രം

അലയ്പ്പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തു വച്ച നടനാണ് രംഗനാഥന്‍ മാധവന്‍ എന്ന ആര്‍ മാധവന്‍. നോര്‍ത്ത് ഇന്‍ഡ്യയിലും സൌത്ത് ഇന്‍ഡ്യയിലും ഒരേപോലെ കഴിവ് തെളിയിച്ച അപൂര്‍വം ചില നടന്മാരില്‍ ഒരാളാണ് അദ്ദേഹം. അക്കാദമിക്സ് വിദ്യഭ്യാസ്സത്തില്‍ സമര്‍ത്ഥനായിരുന്ന ഇദ്ദേഹം ഒരുകാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എന്‍ സീ സീ കേടറ്റുകളില്‍ ഒരാളായിരുന്നു. പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദനന്തര ബിരുദം നേടിയ മാധവന്‍ ഇന്‍ഡ്യന്‍ ചാംപ്യന്‍ ആയിരുന്നു. ജപ്പാനില്‍ നടന്ന യങ് ബിസ്സിനസ്സ്മാന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

1996ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്നു അദ്ദേഹത്തിന്റെ തന്നെ ശുപാര്‍ശയോടെ സിനിമയില്‍ മുഖം കാണിക്കാന്‍ മണിരത്നത്തെ സമീപിച്ചു. ഇരുവറില്‍ പ്രകാശ് രാജ് അവതരിപ്പിച്ച വേഷം അഭിനയിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെ ആയിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് യോജിച്ച പ്രായമോ പക്വതയോ ഇല്ലാത്തതിന്റെ പേരില്‍ ആ വേഷം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് കുറച്ചധികം ഹിന്ദി സീരിയലുകളില്‍ മുഖം കാണിച്ചു. ഒടുവില്‍ ആദ്യം നിരസ്സിച്ച മണിരത്നം തന്നെ മാധവന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുക്കുകയും ചെയ്തു. മാധവന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഹിന്ദിയിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട മാധവന് ഇപ്പോള്‍ സംവിധായകന്റെ കുപ്പായം കൂടി അണിഞ്ഞിരിക്കുകയാണ്. റോക്കന്‍റ്റി ദ നമ്പി ഇഫ്ഫക്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ഐ എസ് ആര്‍ ഓ ശാസ്ത്രജ്നന്‍ ആയിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നതും മാധവന് തന്നെ ആണ്. കഴിഞ്ഞ ജൂണ്‍ 2 നു മാധവന് 51 വയസ്സ് പൂര്‍ത്തിയായിരുന്നു.

Leave a Reply

Your email address will not be published.