അവസ്സരത്തിനായി കിടക്ക പങ്കിടുന്ന നടിമാരെ തനിക്ക് അറിയാം: പദ്മപ്രിയ

മലയാളത്തിലെ മുഖ്യധാരാ നായികമാരില്‍ മുന്‍പന്തിയില്‍ നീല്‍ക്കുന്ന താരമാണ് പദ്മപ്രിയ. മലയാളത്തിലും തമിഴിലുമുള്‍പ്പെടെ ഒട്ടുമിക്ക സൌത്ത് ഇന്‍ഡ്യന്‍ ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുള്ള പദ്മപ്രിയ തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരിക്കല്‍ പോലും വൈമനസ്യം കാണിച്ചിട്ടില്ല. സിനിമയിലും ജീവിതത്തിലും ഒരുപോലെ ബോള്‍ഡ് ആയ അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് ഇവര്‍.

സിനിമാ മേഖലയിലെ കാസ്റ്റിങ് കൌച്ച് പരസ്യമായ ഒരു രഹസ്യമാണ് സിനിമാ ഇന്‍റസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ ഇത് അറിയാവുന്നതുമാണ്,പക്ഷേ ആരും ഇത് തുറന്ന് സമ്മതിക്കില്ല. തുടക്കക്കാര്‍ മാത്രമല്ല ഫീല്‍ഡില്‍ എക്സ്റ്റാബ്ലിഷ് ആയ നടിമാരും അവസ്സരങ്ങള്‍ക്കായി അഡ്ജസ്റ്റ്മെന്‍റുകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്ന പദ്മപ്രിയയുടെ അഭിപ്രായം പൊതുജന മധ്യത്തില്‍ വളരെ ചര്ച്ച ആയ ഒന്നാണ്. അവസ്സരം ലഭിക്കുവാന്‍ മാത്രമല്ല അത് നിലനിര്‍ത്തുവാനും ഇത്തരം വിട്ടുവീഴ്ചകള്‍ പലരും ചെയ്യുന്നതായി തനിക്ക് അറിയാമെന്ന് താരം പറയുന്നു. തുടക്കക്കാര്‍ മാത്രമല്ല പല മുന്‍നിര നടിമാരും അവസ്സരങ്ങള്‍ക്കായി വിട്ടു വീഴ്ചകള്‍ക്ക് ചെയ്യുന്നതായി അറിയാം. എന്നാല്‍ എല്ലാവരും അത്തരക്കാരല്ലതാനും.

തനിക്ക് ഇതുവരെ ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും തന്നെ സമീപിക്കുന്ന സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇത് അറിയാമെന്നും അതുകൊണ്ടൊക്കെ തന്നെയാണ് തനിക്ക് അവസ്സങ്ങള്‍ കുറയുന്നതെന്നും അവര്‍ പറയുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് 2 തവണ പത്മപ്രിയയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം എക്സ്പ്ലോയിറ്റേഷന്‍സ് ഇനിയുള്ള കാലത്ത് നടക്കില്ലന്നും വളര്‍ന്ന് വരുന്ന പുതു തലമുറ ഇതിനൊന്നും നിന്നു കൊടുക്കാന്‍ തയ്യാറാകില്ലന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.