
‘അത് ഞാനല്ല..വീഡിയോ കണ്ട് ഞെട്ടിത്തരിച്ചു’ : നഗ്ന വീഡിയോ പ്രചരിച്ചതിനെതിരെ വിശദീകരണവുമായി സിനിമാ താരം രമ്യ സുരേഷ്
ഞാന്‍ പ്രകാശന്, കുട്ടന് പിള്ളയുടെ ശിവരാത്രി,നിഴല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രമ്യ സുരേഷ്. എന്നാല്‍ കുറച്ചു ദിവസ്സങ്ങളായി താരത്തിന്റേതെന്ന പേരില്‍ ഒരു നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകമാനം പ്രചരിക്കുന്നുവെന്ന പരാതിയുമായി അവര്‍ തന്നെ രംഗത്ത് വന്നു. തന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഇത്തരം ഒരു വീഡിയോ പ്രചരിക്കുന്നതായി താന്‍ അറിഞ്ഞത്. താനുമായി ഏറെ മുഖ സാദൃശ്യം ഉള്ള സ്ത്രീയാണ് വീഡിയോയില്‍. അതുകൊണ്ട് തന്നെ വീഡിയോയില്‍ കാണുന്നത് താന്‍ ആണെന്ന് കരുതി പലരും തനിക്കെതിരെ മോശമായി അഭിപ്രായപ്രകടങ്ങള്‍ നടത്തുന്നത്.
വളരെയേറെ മനസ്സിക വിഷമം ഉണ്ടാക്കുന്ന കാര്യമാണിതെന്നും അവര്‍ പറയുന്നു. ഓരോരുത്തരോടും പോയി ഇത് താനല്ല എന്നു പറയാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എസ് പീക്ക് പരാതി സമര്‍പ്പിച്ചുവെന്നും എന്നാല്‍ സമാന സ്വഭാവമുള്ള അന്‍പത്തി ആറാമത്തെ പരാതിയാണ് ഇന്ന് ഫയലില്‍ സ്വീകരിക്കുന്നത് എന്നുമാണ് സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, രമ്യ പറയുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പിനെക്കുറിച്ചും അത് പ്രചരിപ്പിച്ച ഗ്രൂപ്പിലെ മെംബേര്സ്സിനെക്കുറിച്ചുമുള്ള വിവരങള് ശേഖരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇത് തന്റേതല്ലന്ന് പൂര്‍ണ ബോധ്യം ഉള്ളതുകൊണ്ടു മാത്രമാണ് ഇപ്പൊഴും തളരാതെ പിടിച്ച് നില്ക്കാന് കഴിയുന്നത്. പൊതുവേ ചെറിയ കാര്യങ്ങളില്‍ പോലും വിഷമിക്കുന്ന ആളാണ് താണെന്നും എന്നാല്‍ വിദേശത്തുള്ള തന്റെ ഭര്‍ത്താവ് എപ്പോഴും ഫോണില്‍ വിളിച്ച് അശ്വസ്സിപ്പിക്കുന്നതുകൊണ്ടാണ് താന്‍ തളരാതെ പിടിച്ച് നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.
സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല താന്‍. തനിക്കെതിരെ മോശം ആരോപണം ഉന്നയിക്കുന്നവറ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. അഭിനയം ഒരു പ്രഫഷനാണ്. ഈ മീഡിയത്തില്‍ പ്രവര്ത്തിക്കുന്നവരെല്ലാവരും മോശക്കാരല്ല. അവസ്സരത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരു സ്ത്രീയല്ല താനെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും രമ്യ വിമര്‍ശനം ഉന്നയിക്കുന്നവരോടയി പറയുന്നു.