മകന്‍റെ വിശേഷം പങ്ക് വച്ച് ശ്രേയ ഘോഷല്‍,

ഇന്‍ഡ്യന്‍ സിനിമാ സംഗീതത്തില്‍ ലതാ മങ്കേഷ്കറിനും എസ് ജനകിക്കും കെ എസ് ചിത്രയ്ക്കും ശേഷം ഏറ്റവും അധികം ഉയര്‍ന്നു കേള്‍ക്കുന്ന പിന്നണി ഗായികയുടെ പേരാണ് ശ്രേയാ ഘോഷല്. ദേവദാസ് എന്ന സന്‍ജയ് ലീലാ ബന്‍സാരിയുടെ ചിത്രത്തിലൂടെ കടന്ന് വന്ന ഇവര്‍ അതേ ചിത്രത്തിലെ ഭേരി പിയാ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 4 തവണ മികച്ച ഗായികക്കുള്ള നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കുന്ന അപൂര്‍വം ചില ഗായകരില്‍ ഒരാളാണ് ശ്രേയ. ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും പാടി കഴിവ് തെളിയിച്ച ഇവര്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഒന്നിലേറെ തവണ കരസ്ഥമാക്കിയിരുന്നു.

ഇപ്പോള്‍ തന്‍റെ വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടത്തിലൂടെ ആണ് അവര്‍ കടന്ന് പോകുന്നത്. തന്‍റെ ബാല്യകാല സുഹൃത്തായ ശൈലാദിത്യ മുഖോപാധ്യായയുമായുള്ള ശ്രേയയുടെ വിവാഹം 2015 ഫെബ്രുവരി 5 നു ആയിരുന്നു. ഇക്കഴിഞ്ഞ മെയ് 22 നു അവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു.അത് തന്നെയാണ് ഏറ്റവും പുതിയ സന്തോഷത്തിന് കാരണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ മകന്‍റെ മകന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയ. ദേവ് യാന്‍ മുഖോപാധ്യായ എന്നാണ് കുട്ടിയുടെ പേര്. ഒരു അമ്മയ്ക്കും അച്ഛനും മാത്രം തന്‍റെ കുഞ്ഞിനോട് തോന്നുന്ന പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ ഒരു പ്രത്യേക തരം സ്നേഹവും കൊണ്ട് അവന്‍ തങ്ങളുടെ ജീവിതം നിറച്ചിരിക്കുകയാണെന്ന് ശ്രേയ എഫ് ബീയില്‍ കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഈ നിമിഷത്തിന് താനും ശൈലാദിത്യയും എന്നും കടപ്പെട്ടവരയിരിക്കും. അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.